ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, September 25, 2021 10:58 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി​ മെഡിക്കൽ കോളജിൽ ലോ​ക ഫാ​ര്‍​മ​സി​സ്റ്റ് ദി​നം ആ​ഘോ​ഷി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെസ്വ​കാ​ര്യ ഫാ​ർ​മ​സി വി​ദ്യാ​ഭാ​സ മേ​ഖ​ല​യു​ടെ വ​ള​ച്ച​യ്ക്ക് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം ​മാ​ത്യൂ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.‌ ഫാ​ർ​മ​സി കോ​ള​ജ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ജോ​ളി സി​ൽ​ക്സ് ന​ൽ​കു​ന്ന ഡി​സ്കൗ​ണ്ട് കാ​ർ​ഡി​ന്‍റെ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. മെ​ഡി​സി​റ്റി കാ​മ്പ​സ് സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മ​ണ​ലേ​ൽ, ജോ​യ് ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, ഡോ. ​പി.​എ​ൻ. പ്ര​സ​ന്ന​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌