ലോ​ക് ഡൗ​ൺ അ​പാ​ര​ത പ്ര​കാ​ശ​നം
Saturday, September 25, 2021 11:00 PM IST
ക​ടു​മീ​ൻ​ചി​റ : 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ സ​മാ​ഹാ​രം മാ​ഗ​സി​ൻ ആ​യി പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് ക​ടു​മീ​ൻ​ചി​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ലോ​ക് ഡൗ​ൺ കാ​ല​ത്ത് സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നൂ​റോ​ളം പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ വി​വ​ര​ണ​മാ​ണ് ലോ​ക് ഡൗ​ൺ അ​പാ​ര​ത എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ത​ന്നെ മാ​ഗ​സി​ൻ നി​ർ​മാ​ണ​ത്തി​നും വേ​ണ്ടി വ​ന്നു. സ്കൂ​ളി​ലെ എ​സ്ആ​ർ​ജി ക​ൺ​വീ​ന​റും എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പ​ക​നു​മാ​യ സ​ന്തോ​ഷ്‌ ബാ​ബു, സീ​നി​യ​ർ ഇ​ൻ ചാ​ർ​ജും ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പ​ക​നു​മാ​യ പി.​ജെ. ഷൈ​ലു, ഡി​ടി​പി വ​ർ​ക്കു​ക​ൾ ചെ​യ്തു​കൊ​ണ്ട് സ്കൂ​ളി​ലെ ത​ന്നെ മു​ൻ ഒ​എ കൂ​ടി​യാ​യ ആ​ഷി​ത് എ​ന്നി​വ​രാ​ണ് മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. മ​റ്റ് അ​ധ്യാ​പ​ക​ർ സ​ഹാ​യി​ക​ളാ​യി കൂ​ടെ പ്ര​വ​ർ​ത്തി​ച്ചു. ‌
പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. മ​നോ​ജ്‌, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ സ​ന്തോ​ഷ്‌ ബാ​ബു, ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് പി.​ജെ. ഷൈ​ലു, പ​ത്ത​നം​തി​ട്ട ഡ​ഡി ബീ​നാ​റാ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ‌