ഉ​ന്ന​ത്താ​നി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു ‌
Saturday, September 25, 2021 11:00 PM IST
റാ​ന്നി: പെ​രു​നാ​ട് പെ​രു​ന്തേ​ന​രു​വി റോ​ഡി​ൽ ഉ​ന്ന​ത്താ​നി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. ഉ​ന്ന​ത്താ​നി മു​ത​ൽ കു​ട​മു​രു​ട്ടി വ​രെ​യു​ള്ള സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്നു​ണ്ട്.
ഈ ​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി അ​റ​വു​ശാ​ല​ക​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. വ​ന​മേ​ഖ​ല​യി​ൽ മാ​ടു​ക​ളെ അ​റു​ത്ത് ക​ട​ക​ളി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ന​ത്തി​ൽ ത​ള്ളു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ നാ​യ്ക്ക​ളും മ​റ്റും വീ​ടു​ക​ളു​ടെ സ​മീ​പ​ത്തും കി​ണ​റു​ക​ളി​ലും കൊ​ണ്ടി​ടു​ന്ന​ത് സ​മീ​പ വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ‌