കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി
Saturday, September 25, 2021 11:00 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ 2021-22 വ​ര്‍​ഷ​ത്തെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ള്‍ കൊ​ടു​മ​ണ്‍ കൃ​ഷി ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ‌
മ​നു​ര​ത്ന ഇ​നം ഉ​പ​യോ​ഗി​ച്ചു​ള്ള നെ​ല്‍​കൃ​ഷി, ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നെ​ല്ലി​ന് വ​ള​പ്ര​യോ​ഗം എ​ന്നീ മു​ന്‍ നി​ര​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും, കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള സം​യോ​ജി​ത പ്ര​തി​രോ​ധ മാ​ര്‍​ഗ​ത്തി​ല്‍ ക​ര്‍​ഷ​ക വ​യ​ല്‍ വി​ദ്യാ​ല​യ​വും ന​ട​ത്തും. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ര്‍​ഡു​ക​ളി​ലെ മ​ണ്ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും. ‌
95 ദി​വ​സ​ത്തി​ല്‍ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​ന്ന അ​ത്യു​ത്പാ​ദ​ന ശേ​ഷി​യും രോ​ഗ​കീ​ട നി​യ​ന്ത്ര​ണ ശേ​ഷി​യു​മു​ള്ള മ​നു​ര​ത്ന ഇ​നം നെ​ല്ല് കൊ​ടു​മ​ണ്ണി​ല്‍ ഈ ​വ​ര്‍​ഷം ര​ണ്ട് സീ​സ​ണി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് പ​റ​ഞ്ഞു.
കൊ​ടു​മ​ണ്ണ​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ന്‍ പി​ള്ള നി​ര്‍​വ​ഹി​ച്ചു.
കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യ ദേ​വി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​പി​ന്‍ കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ന്‍ നാ​യ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്.​ആ​ദി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌