വെ​ട്ടി​പ്പു​റം - ക​ട​മ്മ​നി​ട്ട റോ​ഡ് ത​ക​ർ​ന്നു ‌
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്പു​റം - ക​ട​മ്മ​നി​ട്ട റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റോ​ഡ് പൂ​ർ​ണ​മാ​യി ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. റോ​ഡി​ന് ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യാ​ണ് ന​ശി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ക​ലു​ങ്ക് മ​ണ്ണ് കൊ​ണ്ട് നി​റ​ഞ്ഞ​തി​നാ​ൽ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​മാ​ണ്. ‌
വെ​ട്ടി​പ്പു​റം ജം​ഗ്ഷ​ൻ മു​ത​ൽ ക​ട​മ്മ​നി​ട്ട പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ വ​രെ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ളാ​ണ്.
ഈ ​കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച​പ്പോ​ൾ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി കെ​എ​സ്ടി​പി​യെ ഏ​ല്പി​ച്ചു​വെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി പ​റ​ഞ്ഞു. ‌