പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളി​ലൂ​ടെ ജി​ല്ല​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​നു സാ​ധ്യ​ത​ക​ള്‍
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു കു​റ​ഞ്ഞ കാ​ല​യ​ള​വു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന ക​ണ​ക്കി​ല്‍ ആ​ളു​ക​ള്‍ എ​ത്തി മ​ട​ങ്ങു​ന്ന ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട: 60 ദി​വ​സം നീ​ളു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി കോ​ടി​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം എ​ന്ന ഒ​റ്റ​ല​ക്ഷ്യ​ത്തി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ മ​ട​ക്ക​യാ​ത്ര​യി​ല്‍ പ​ല​പ്പോ​ഴും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തേ​ടി​പ്പോ​കാ​റു​ണ്ട്. പ​ക്ഷേ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ മ​നോ​ഹാ​ര്യ​ത അ​വ​ര്‍​ക്കു മു​മ്പി​ല്‍ തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തു ത​ന്നെ​യാ​ണ് യാ​ഥാ​ര്‍​ഥ്യം.

ഐ​തി​ഹ്യ​പ​ര​മാ​യും ച​രി​ത്ര​പ​ര​മാ​യും നി​ര​വ​ധി മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. സ​മ്പ​ന്ന​മാ​യ ഒ​രു സം​സ്‌​കാ​ര​ത്തി​ന്‍റെ പൈ​തൃ​കം ജി​ല്ല​യു​ടെ ഈ ​ച​രി​ത്ര​ത്തി​ലു​ണ്ട്. ഭൂ​പ്ര​കൃ​തി​യി​ല്‍ പ​കു​തി​യോ​ളം വ​ന​മേ​ഖ​ല​യാ​ണെ​ങ്കി​ലും മ​ല​നാ​ടും ഇ​ട​നാ​ടും തീ​ര​ഭൂ​മി​യും സ​മ​ന്വ​യി​ക്കു​ന്ന ജി​ല്ല​യു​ടെ വൈ​വി​ധ്യ​ങ്ങ​ളും സം​സ്‌​കാ​രി​ക സ​മ്പ​ന്ന​ത​യും പാ​ര​മ്പ​ര്യ​ങ്ങ​ളും സ​വി​ശേ​ഷ പ​ഠ​നം അ​ര്‍​ഹി​ക്കു​ന്നു​ണ്ട്. പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​യാ​ര്‍, ക​ക്കാ​ട്ടാ​റ്, ക​ല്ല​ട, ക​ല്ലാ​റ് തു​ട​ങ്ങി​യ ന​ദി​ക​ളു​ടെ സാ​മീ​പ്യം ജി​ല്ല​യെ ഹ​രി​താ​ഭ​മാ​ക്കു​ന്നു.

മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ രാ​ജ്യാ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ഉ​ട​ന്‍ പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. പ​ക​രം ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ള്‍​ക്ക് സ്വാ​ഗ​ത​മ​രു​ളാം. പ്ര​കൃ​തി, പാ​ര​മ്പ​ര്യം, പൈ​തൃ​കം, എ​ന്നി​വ​യി​ലേ​ക്ക് തി​രി​ച്ചു പോ​ക്ക് ആ​ധു​നി​ക സ​ഞ്ചാ​രി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍​ത്തു​ന്ന അ​നു​ഭ​വ​മാ​ണ്. ത​നി​മ​യാ​ര്‍​ന്ന പ്ര​കൃ​തി​യും സ​മൂ​ഹം, ജീ​വി​ത രീ​തി​ക​ളും ക​ലാ​രൂ​പ​ങ്ങ​ളു​മൊ​ക്കെ ഇ​തി​നാ​യി ആ​വോ​ള​മ​വ​സ​ര​മാ​ണ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ ഗ്രാ​മീ​ണ ജീ​വി​ത ശൈ​ലി പ​ല​ര്‍​ക്കും ഇ​ളം ത​ല​മു​റ​യ്ക്ക് പ്ര​ത്യേ​കി​ച്ച് ന​വ്യ​മാ​യ അ​നു​ഭ​വം കാ​ഴ്ച​വ​യ്ക്കു​ന്നു.

അ​തി​നാ​ല്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ പോ​യി രാ​പ്പാ​ര്‍​ക്കാ​മെ​ന്ന ചി​ന്ത​യു​ടെ ബ​ഹി​ര്‍​സ്ഫു​ര​ണ​മാ​ണ് ഇ​ന്ന​ത്തെ ഗ്രാ​മീ​ണ വി​ല്ലേ​ജ് ടൂ​റി​സം. ഇ​തി​ന് സ​ഞ്ചാ​രി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മ​ലീ​മ​സ​മാ​കാ​ത്ത പ​രി​സ്ഥി​തി, ആ​ക​ര്‍​ഷ​ക​മാ​യ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍, നാ​ട്ട​റി​വു​ക​ള്‍, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ളും, ആ​ഘോ​ഷ​ങ്ങ​ളും, നാ​ട​ന്‍ ഭ​ക്ഷ​ണ​വും ജീ​വി​ത ശൈ​ലി​ക​ളും, ഹൃ​ദ്യ​വും സ്വാ​ഭാ​വി​ക​വു​മാ​യ ആ​തി​ഥേ​യ​ത്വം ഇ​തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല.

കാ​ടും മ​ല​ക​ളും അ​രു​വി​ക​ളും

കാ​ടും മേ​ടും പാ​ട​വും പാ​റ​ക്കൂ​ട്ട​ങ്ങ​ളും അ​രു​വി​ക​ളും കൊ​ണ്ടു സ​മ്പ​ന്ന​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. ഇ​തോ​ടൊ​പ്പം ന​ദി​ക​ളും അ​വ​യി​ലെ സം​ഭ​ര​ണി​ക​ളും തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും പൈ​തൃ​ക സം​സ്‌​കാ​രം ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മെ​ല്ലാം ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള ജി​ല്ല​യു​ടെ സാ​ധ്യ​ത വി​ളി​ച്ചോ​തു​ന്നു.

പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍ ത​ട്ടി ഒ​ഴു​കി​യെ​ത്തു​ന്ന പ​മ്പ​യാ​റും പ്ര​കൃ​തി സൗ​ന്ദ​ര്യ​വും അ​രു​വി​യു​ടെ മ​നോ​ഹാ​ര്യ​ത​യും ആ​വോ​ളം ആ​സ്വ​ദി​ക്കാ​നാ​കു​ന്ന പെ​രു​ന്തേ​ന​രു​വി​യും സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​തി​വ​രാ​ത്ത ഗ​വി​യും എ​ല്ലാം ഈ ​നാ​ടി​ന്‍റെ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വ​യോ​ടൊ​പ്പം എ​ടു​ത്തു​കാ​ട്ടാ​നാ​യി നി​ര​വ​ധി പാ​റ​ക​ളും മ​ല​ക​ളും ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​റ​ഞ്ഞു​ത​രു​ന്നു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ നി​ര​വ​ധി അ​രു​വി​ക​ള്‍, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​വ​യാ​ണ്. സാ​ഹ​സി​ക ടൂ​റി​സ​ത്തി​നു പോ​ലും ജി​ല്ല വാ​തി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

ഉ​ള്‍​വ​ന​വും കു​ത്ത​നെ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളും പ്ര​കൃ​തി സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം പൈ​തൃ​ക​ഗ്രാ​മ​മാ​യ ആ​റ​ന്മു​ള​യും ഈ ​നാ​ടി​ന്റെ അ​ഭി​മാ​ന​മാ​ണ്. കോ​ന്നി​യു​ടെ മ​നോ​ഹാ​രിത ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ള്‍​വ​ന​ത്തി​ലെ കാ​ട്ട​രു​വി​ക​ള്‍ വേ​റി​ട്ട കാ​ഴ്ച​ക​ളാ​കും.

നാ​ട്ടി​ലേ​ക്കെ​ത്തി​യ ആ​ന​ക്കൂ​ടും അ​ട​വി​യി​ലേ​ക്കെ​ത്തി​യാ​ല്‍ കു​ട്ട​വ​ഞ്ചി സ​വാ​രി​യും. ക​യാ​ക്കിം​ഗും ട്ര​ക്കിം​ഗു​മെ​ല്ലാം ചേ​ര്‍​ത്ത് എ​ക്‌​സ്‌​പ്ലോ​ര്‍ പ​ത്ത​നം​തി​ട്ട​യു​ടെ ദി​ന​ങ്ങ​ളാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്.

ചു​ട്ടി​പ്പാ​റ, നാ​ഗ​പ്പാ​റ, പ്ര​മാ​ട​ത്തു​പാ​റ, നെ​ടു​മ്പാ​റ തു​ട​ങ്ങി സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളേ​റെ. ചെ​റു​തും വ​ലു​തു​മാ​യ ഒ​രു ഡ​സ​നോ​ളം ജ​ല​സം​ഭ​ര​ണി​ക​ളു​ള്ള നാ​ടാ​ണി​ത്.