ആ​രോ​ഗ്യ​മ​ന്ത്രി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു; ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ര്‍ കൈ​മാ​റി‌
Sunday, September 26, 2021 9:06 PM IST
കോ​ഴ​ഞ്ചേ​രി: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​വി​ഡ് കാ​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ ഒ​ന്ന​ട​ങ്കം ആ​ത്മാ​ര്‍​ഥ​ത​യോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ന് ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ തേ​ടി​യെ​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ര്‍ മ​ന്ത്രി കൈ​മാ​റി. ‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍ മെം​ബ​ര്‍ സാ​റാ തോ​മ​സ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി ബാ​ബു കോ​യി​ക്ക​ലേ​ത്ത്, എം.​കെ. വി​ജ​യ​ന്‍, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​സ്. പ്ര​തി​ഭ, ആ​ര്‍​എം​ഒ ഡോ​ക്ട​ര്‍ ജീ​വ​ന്‍, കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ്സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌