സി​വി​ൽ സ​പ്ലൈ​സ് വി​ല്പ​ന​ശാ​ല ആ​രം​ഭി​ക്ക​ണം: എ​ഐ​വൈ​എ​ഫ് ‌
Monday, September 27, 2021 10:12 PM IST
കോ​ട്ടാ​ങ്ങ​ല്‍: ചു​ങ്ക​പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ച് സി​വി​ല്‍ സ​പ്ലൈ​സ് ചി​ല്ല​റ വി​ല്പ​ന​ശാ​ല ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ക്കാ​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മേ​ഖ​ല​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി​യോ​ടെ ന​ല്‍​കു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. ‌
ക​ണ്‍​വ​ന്‍​ഷ​ന്‍ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലം​ഗം കെ. ​സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​എ അ​ജ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്‍ കെ. ​ആ​ര്‍ ക​രു​ണാ​ക​ര​ന്‍ ആ​ദ​രി​ച്ചു. ‌
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ടി. ​എ​സ്. ഷാ​ജി, ടി. ​എ​സ്. അ​ജീ​ഷ്, ന​വാ​സ്ഖാ​ന്‍, ഇ.​എം ന​ജീ​ബ്, പി. ​പി സോ​മ​ന്‍, കെ. ​ആ​ര്‍ ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍, അ​ലി​യാ​ര്‍ കാ​ച്ചാ​ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​കെ. ശ​ര​ത് - പ്ര​സി​ഡ​ന്‍റ്, അ​മീ​ര്‍​ഖാ​ന്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, മു​ഹ​മ്മ​ദ്ഷാ - സെ​ക്ര​ട്ട​റി, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌