റാ​ന്നി സൗ​ത്ത് സെ​ക്ഷ​നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി ‌
Monday, September 27, 2021 10:12 PM IST
റാ​ന്നി: സൗ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. ത​ക​രാ​റു സം​ബ​ന്ധി​ച്ച പ​രാ​തി പ​റ​യാ​നാ​യി വി​ളി​ച്ചാ​ൽ ഫോ​ണെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യം​കൂ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി. മേ​ലു​ദ്യോ​ഗ​സ്ഥ​രെ മൊ​ബൈ​ൽ​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
റാ​ന്നി​യു​ടെ ഇ​രു​ക​ര​ക​ളി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. രാ​ത്രി​യി​ലെ മ​ഴ​യേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ക​രാ​റു​ക​ളി​ൽ ഫീ​ഡ​റു​ക​ൾ ഓ​ഫ് ചെ​യ്ത​താ​ണ് വൈ​ദ്യു​ത മു​ട​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ‌
ഉ​ച്ച​വ​രെ​യും വൈ​ദ്യു​തി വ​രാ​തെ ആ​യ​പ്പോ​ൾ മ​ന്ദി​രം, തെ​ക്കേ​പ്പു​റം, വ​ലി​യ​ക​ലു​ങ്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ സം​ഘ​ടി​ച്ച് സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. വി​വ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്.കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന​വ​ർ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യ്ക്കു​വ​രെ ത​ട​സം നേ​രി​ട്ട​തോ​ടെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ‌