പ​ന്ത​ള​ത്ത് ആ​റ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു
Tuesday, October 12, 2021 10:29 PM IST
പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞ് വെ​ള്ളം തോ​ടു​ക​ൾ വ​ഴി ക​രി​ങ്ങാ​ലി​പ്പാ​ട​ത്തേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി​യ​തോ​ടെ പാ​ട​ത്തി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​റ് കു​ടും​ബ​ങ്ങ​ളെ മു​ടി​യൂ​ർ​ക്കോ​ണം എം​ടി എ​ൽ​പി സ്‌​കൂ​ളി​ലാ​രം​ഭി​ച്ച താ​ത്കാ​ലി​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കൂ​ടു​ത​ലാ​ളു​ക​ളെ മാ​റ്റാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ റ​വ​ന്യു വ​കു​പ്പ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഏ​ഴ​ടി​യോ​ളം വെ​ള്ള​മാ​ണ് ഉ​യ​ർ​ന്ന​ത്. ആ​റ്റു​തീ​ര​ത്തു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ക​രി​ങ്ങാ​ലി​പ്പാ​ട​ത്തി​ന്‍റെ തീ​ര​ത്താ​ണ് വെ​ള്ളം അ​തി​വേ​ഗം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
അ​ച്ച​ൻ​കോ​വി​ലാ​റു​മാ​യി പാ​ട​ത്തെ​യും ചാ​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​രി​ങ്ങാ​ലി വ​ലി​യ​തോ​ട് വ​ഴി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ വെ​ള്ളം ഒ​ഴു​കി പാ​ടം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. തീ​ര​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ​ഭാ​ഗ​ത്ത് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു. പ​റ​ന്ത​ൽ ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വ​ലി​യ​തോ​ട്ടി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കു​ര​മ്പാ​ല ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നും കൃ​ഷി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​കാ​നും ഇ​ത് കാ​ര​ണ​മാ​കും. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സൗ​മ്യ സ​ന്തോ​ഷ്, അ​ടൂ​ർ ത​ഹ​സീ​ൽ​ദാ​ർ ജോ​ൺ​സാം, ഡെ​പ്യൂ​ട്ടി സ​ഹ​സീ​ൽ​ദാ​ർ ജി​നേ​ഷ്, പ​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു.