ഓ​ട്ടോ​മൊ​ബൈ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജാ​ഥ ഒ​ന്നി​ന് ജി​ല്ല​യി​ൽ
Tuesday, October 12, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ, സ്ക്രാ​പ്പേ​ജ് ന​യ​ത്തി​നെ​തി​രെ ഓ​ൾ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ന​വം​ബ​ർ അ​ഞ്ചി​നു ന​ട​ത്തു​ന്ന രാ​ജ്ഭ​വ​ൻ ധ​ർ​ണ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള തൊ​ഴി​ൽ സം​ര​ക്ഷ​ണ​യാ​ത്ര ന​വം​ബ​ർ ഒ​ന്നി​ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യെ അ​ടി​മു​ടി മാ​റ്റി​മ​റി​ച്ച് തൊ​ഴി​ൽ ക​വ​ർ​ന്നെ​ടു​ത്ത് പെ​രു​വ​ഴി​യി​ൽ ത​ള്ളു​ന്ന സ​മീ​പ​ന​മാ​ണ് പു​തി​യ ന​യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ൻ​കി​ട കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ സ്ക്രാ​പ്പേ​ജ് പോ​ളി​സി ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് യൂ​ണി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ന​യ​ത്തി​നെ​തി​രെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ഗ​താ​ഗ​ത​മ​ന്ത്രി, എം​പി​മാ​ർ എ​ന്നി​വ​ർ​ക്ക് യൂ​ണി​യ​ൻ ക​ത്തു ന​ൽ​കി​യി​രു​ന്നു. 15 വ​ർ​ഷം ക​ഴി​ഞ്ഞ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളും 20 വ​ർ​ഷം ക​ഴി​ഞ്ഞ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മെ​യി​ന്‍റ​ന​ൻ​സ് പൂ​ർ​ത്തി​യാ​ക്കി ഫീ​സ് അ​ട​ച്ച് ഓ​ട്ടോ​മാ​റ്റി​ക് ടെ​സ്റ്റിം​ഗി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പൊ​ളി​ച്ചു മ​ലി​നീ​ക​ര​ണം ചെ​റു​ക്കാ​മെ​ന്ന സ്ക്രാ​പ്പേ​ജ് ന​യം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും യൂ​ണി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ​ത​ല പ​ര്യ​ട​നം ന​വം​ബ​ർ ഒ​ന്നി​നു രാ​വി​ലെ തി​രു​വ​ല്ല​യി​ൽ നി​ന്നാ​രം​ഭി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ്വീ​ക​ര​ണം ന​ൽ​കും. 25നു ​രാ​വി​ലെ കാ​സ​ർ​ഗോ​ഡു നി​ന്നാ​ണ് തൊ​ഴി​ൽ സം​ര​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ചി​ന് യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തു സ​മാ​പി​ക്കു​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് രാ​ജ്ഭ​വ​ൻ ധ​ർ​ണ​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ള​യം ബാ​ബു പ​റ​ഞ്ഞു.