ത​സ്തി​ക​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി - എ​ൻ​ജി​ഒ അ​സോ​.
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള നി​ര​വ​ധി ത​സ്തി​ക​ക​ൾ നി​ർ​ത്ത​ലാ​ക്കി പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ൽ അ​ട​ക്കം നി​ര​വ​ധി ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി. ഏ​റ്റ​വും അ​വ​സാ​നം 220 ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​ക​ൾ നി​ർ​ത്ത​ലാ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ത​സ്തി​ക​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ന​ട​ത്താനും അസോസിയേൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​എ​സ്. വി​നോ​ദ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ബു മ​ണ്ണ​ടി, ഭാ​ര​വ​ഹി​ക​ളാ​യ തു​ള​സീ​രാ​ധ, എ. ​അ​ജ​യ്, വേ​ണു​ഗോ​പ​ല​പി​ള്ള, അ​ൻ​വ​ർ ഹു​സൈ​ൻ, ബി​ജു സാ​മു​വേ​ൽ, യു. ​അ​നി​ല, ഷൈ​നു സാ​മു​വേ​ൽ, ബി. ​പ്ര​ശാ​ന്ത് കു​മാ​ർ, അ​ജി​ത് കു​മാ​ർ, ഷ​മീം​ഖാ​ൻ, ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, പി. ​എ​സ്. മ​നോ​ജ്കു​മാ​ർ, ജി. ​ജ​യ​കു​മാ​ർ, അ​ബു കോ​ശി, എ​സ്. കെ. ​സു​നി​ൽ​കു​മാ​ർ, വി​ഷ്ണു സ​ലിം​കു​മാ​ർ, ഡി. ​ഗീ​ത, എം.​എ​സ്. പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌