ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ ഷോ​റൂം 17ന് ​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Wednesday, October 13, 2021 11:23 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​വാ​സി​ക​ളാ​യ 30 പേർ ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത ഗ്രീ​ൻ​വേ​വ് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ ഷോ​റൂം പെ​രു​ന്തു​രു​ത്തി​യി​ൽ 17ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ 10.30ന് ​സി.​വി.​കെ.​എം ബി​ൽ​ഡിം​ഗി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​ തോ​മ​സ്, ജോ​ബ് മൈ​ക്കി​ൾ, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ൻ ജോ​സ​ഫ്, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി.​ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് സെ​യി​ൽ​സ് മാ​നേ​ജ​ർ സ​ജു മ​ഞ്ചേ​രി​ക്ക​ളം, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജേ​ക്ക​ബ് തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.