ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ‌‌
Friday, October 15, 2021 10:17 PM IST
തി​രു​വ​ല്ല: ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തി​രു​വ​ല്ല ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ചെ​യ​ർ​മാ​നാ​യി സ​ഭാ​കൗ​ണ്‍​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ സ്മാ​ര​ക വാ​ല്യം പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം അ​ന്നേ ദി​വ​സം നി​ർ​വ​ഹി​ക്കും. ‌‌