ശാ​സ്ത്രീ​യ കൃ​ഷി​യും മൂ​ല്യ​വ​ർ​ധ​ന​യും: പ​രി​ശീ​ല​ന​വും പ്ര​ദ​ർ​ശ​ന​വും ഇ​ന്ന് ‌
Friday, October 15, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: കി​ഴ​ങ്ങു വി​ള​ക​ൾ, ശാ​സ്ത്രീ​യ കൃ​ഷി​യും മൂ​ല്യ വ​ർ​ധ​ന​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​ക ഹാ​ളി​ൽ (എ​സ്എ​ൻ​ഡി​പി ഹാ​ൾ) ഇ​ന്നു രാ​വി​ലെ 9.30 ന് ​പ​രി​ശീ​ല​ന​വും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​ന​വും പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും.‌
പു​തി​യ കി​ഴ​ങ്ങു വി​ള ഇ​ന​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം, മ​ര​ച്ചീ​നി വ​ള മി​ശ്രി​ത​ത്തി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം, കി​ഴ​ങ്ങു​വി​ള മൈ​ക്രോ ഫു​ഡു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ക. സി​ടി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​എം. എ​ൻ.​ഷീ​ല, മു​ൻ എം​എ​ൽ​എ​യും ഒ​രു​മ ര​ക്ഷാ​ധി​കാ​രി​യു​മാ​യ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, മെ​ഴു​വേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​ർ, സി​ടി​സി​ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ് ക്രോ​പ് പ്രൊ​ഡ​ക്ഷ​ൻ ഡോ. ​ജി.​ബൈ​ജു, സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​ഡി. ജ​ഗ​ന്നാ​ഥ​ൻ, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഡോ.​എ​സ്.​ഷാ​ന​വാ​സ്, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ലാ ചെ​റി​യാ​ൻ, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നീ​താ അ​നി​ൽ, വാ​ർ​ഡ് മെം​ബ​ർ വി.​വി​നോ​ദ് പ​ങ്കെ​ടു​ക്കും. ‌