ക​ന​ത്ത മ​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​ള​യം
Saturday, October 16, 2021 10:00 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല പ്ര​ള​യ​ക്കെ​ടു​തി​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. മ​ല​വെ​ള്ള പാ​ച്ചി​ലും മ​ണ്ണി​ടി​ച്ചി​ലും വ്യാ​പ​ക​മാ​യു​ണ്ടാ​യി. ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ മ​ല​യോ​ര, വ​ന​മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ​താ​യും സം​ശ​യി​ക്കു​ന്നു.

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തോ​ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ രാ​വി​ലെ ത​ന്നെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 97 മി​ല്ലി​മീ​റ്റ​ർ മ​ഴ കോ​ന്നി​യി​ലും 49 മി​ല്ലി​മീ​റ്റ​ർ മ​ഴ അ​യി​രൂ​രി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ശ​ബ​രി​ഗി​രി, മൂ​ഴി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ക​ന​ത്തു. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ര ക​വി​ഞ്ഞു. റാ​ന്നി, ആ​റന്മ·ു​ള, കോ​ന്നി താ​ഴൂ​ർ​ക്ക​ട​വ്, വാ​ഴ​മു​ട്ടം, ഓ​മ​ല്ലൂ​ർ, മാ​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പി​എം റോ​ഡി​ലും ആ​റന്മ·ു​ള റോ​ഡി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് റോ​ഡി​ലും വെ​ള്ളം ക​യ​റി. കോ​ട്ടാ​ങ്ങ​ൽ തൂ​ക്കു​പാ​ലം അ​ട​ക്കം മു​ങ്ങി. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കൃ​ഷി നാ​ശം അ​ട​ക്ക​മു​ണ്ടാ​യി.മ​ഴ​യി​ൽ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം പ​ല മേ​ഖ​ല​ക​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. റാ​ന്നി, അ​ടൂ​ർ, വ​ക​യാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ക​യ​റി. പ​ത്ത​നം​തി​ട്ട കെ​എസ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ലൂം ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ഇ​ര​ച്ചെ​ത്തി.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും വെ​ള്ളം ഉ​യ​രു​ന്നു

തി​രു​വ​ല്ല: നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല പ്ര​ള​യ ഭീ​തി​യി​ൽ. പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ന്പ,, മ​ണി​മ​ല ന​ദി​ക​ളി​ൽ വെ​ള്ളം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് പ്ര​ള​യ ഭീ​ഷ​ണി ഉ​ട​ലെ​ടു​ത്ത​ത്. ക​ന​ത്ത മ​ഴ​യി​ൽ താ​ഴ്ന്ന മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്താ​ൽ നി​റ​ഞ്ഞു ക​ഴി​ഞ്ഞു. നി​ര​ണം, ചാ​ത്ത​ങ്ക​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ താ​ലൂ​ക്കി​ൽ സ​ജ്ജ​മാ​ക്കി​യ​താ​യി ത​ഹ​സി​ൽ​ദാ​ർ പി. ​ജോ​ണ്‍ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഇ​ടി​മി​ന്ന​ലി​ലും നാ​ശ​ന​ഷ്ടം

പ​ന്ത​ളം: മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ അ​പ്ര​തീ​ക്ഷി​ത ഇ​ടി​മി​ന്ന​ലി​ൽ പ​ന്ത​ളം കു​ര​ന്പാ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം തീ​വ്ര​മാ​യ ഇ​ടി​മി​ന്ന​ലു​ക​ൾ ഉ​ണ്ടാ​യി.

ഇ​ടി​മി​ന്ന​ലി​ൽ പ​ല വീ​ടു​ക​ളി​ലെും ടി​വി, ഫാ​ൻ ,മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ ട്യൂ​ബ് ലൈ​റ്റ് തു​ട​ങ്ങി​യ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചി​ല വീ​ടു​ക​ളി​ൽ വ​ൻ​സ്ഫോ​ട​ക ശ​ബ്ദ​ത്തോ​ടു​കൂ​ടി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും എ​ർ​ത്തി​ങ് ന​ൽ​കി​യ വ​യ​റു ക​ളി​ലൂ​ടെ വ​ൻ​തോ​തി​ൽ വൈ​ദ്യു​ത പ്ര​വാ​ഹം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

വീ​ടു​ക​ളു​ടെ ഭി​ത്തി വി​ണ്ടു കീ​റു​ക​യും സ്വി​ച്ച് ബോ​ർ​ഡു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു.
പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ​വ​ർ ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ് തി​രി​കെ വീ​ടു​ക​ളി​ലെ​ത്തി​യ​ത്.