വെ​ള്ളം ഇ​ര​ച്ചു​ക​യ​റി; കോ​ട്ടാ​ങ്ങ​ലി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ടം
Sunday, October 17, 2021 10:34 PM IST
കോ​ട്ടാ​ങ്ങ​ല്‍: ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മ​ണി​മ​ല​യാ​റ്റി​ലെ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു വ​ന്‍ നാ​ശ​ന​ഷ്ടം. കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പൂ​ര്, കു​ള​ത്തൂ​ര്‍​മൂ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍​ക്കാ​ണ് നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്.

മ​ണി​മ​ല​യാ​റ്റി​ലൂ​ടെ കു​തി​ച്ചൊ​ഴു​കി​യ വെ​ള്ളം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തീ​ര​ങ്ങ​ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി​യ​ത്. ഇ​ര​ച്ചു​ക​യ​റി​യ വെ​ള്ളം മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ന​ദീ തീ​ര​ത്തു​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് വ്യാ​പി​ച്ചു.

അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ന്‍​നാ​ശ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. വ​ള​രെ പെ​ട്ടെ​ന്നു വെ​ള്ളം ക​യ​റി​യ​തോ​ടെ ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​ര​മാ​യി. പ​ല​രും ജീ​വ​നും​കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി. ര​ണ്ടു നി​ല വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മു​ക​ളി​ലെ നി​ല​യി​ലേ​ക്ക് മാ​റി.

എ​ന്നാ​ല്‍ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളേ​റെ​യും ഒ​രു നി​ല മാ​ത്ര​മു​ള്ള​തോ കോ​ള​നി​ക​ളോ ഒ​ക്കെ​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ രാ​ത്രി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ​ത്തു​ന്ന​തു​വ​രെ മു​റി​ക​ള്‍​ക്കു​ള്ളി​ലാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചു കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ഏ​റെ​പ്പേ​ര്‍​ക്കും ന​ഷ്ട​പ്പെ​ട്ടു. പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും പ​ല​ര്‍​ക്കും ന​ഷ്ട​പ്പെ​ട്ടു. പ​ല​രു​ടെ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും വെ​ള്ള​മെ​ടു​ത്തു.

കോ​ട്ടാ​ങ്ങ​ല്‍ കു​രി​ശ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​ടൂ​ര്‍​ക്ക​ട​വ് വ​രെ 35 ഓ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. രാ​ത്രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് കെ​ടു​ടി​ക​ള്‍ ഏ​റെ​യു​ണ്ടാ​യ​ത്്. പു​ല​ര്‍​ച്ചെ​യോ​ടെ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. കോ​ട്ടാ​ങ്ങ​ല്‍ ജം​ഗ്ഷ​ന്‍, പ​ഴ​യ​ച​ന്ത, കു​ള​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ രാ​ത്രി​യി​ല്‍ ഒ​ഴി​പ്പി​ച്ചു.

കു​ള​ത്തൂ​ര്‍​മൂ​ഴി, പു​ത്തൂ​ര്‍​പ്പ​ടി, ക​ട​യാ​ന്‍​കു​ഴി, ക​ടൂ​ര്‍​ക്ക​ട​വ്, ക​ല്ലേ​ലി​പ്പ​ടി, വാ​യ്പൂ​ര്, കു​ള​ത്തൂ​ര്‍, മ​ഠ​ത്തും​മു​റി, പാ​ല​യ്ക്ക​ല്‍, നെ​ടു​മ്പാ​റ ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ന​ഷ്ട​മു​ണ്ടാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു വെ​ള്ളം വ​ര​വെ​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ നീ​ക്കി​യി​രു​ന്നി​ല്ല. വ​ന്‍ ന​ഷ്ട​മാ​ണ് ഇ​വ​ര്‍​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കോ​ട്ടാ​ങ്ങ​ല്‍ വാ​യ​ന​ശാ​ല, റേ​ഷ​ന്‍​ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു.

ക​ടൂ​ര്‍​ക്ക​ട​വി​ലെ പാ​ലം ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കി. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ പാ​ല​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞി​ട്ടു​ണ്ട്.

സു​ര​ക്ഷി​ത​മെ​ന്നു ക​രു​തി പാ​ല​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​റും വെ​ള്ള​ത്തി​നി​ടി​യി​ലാ​യി​രു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി. വ​ന്‍​തോ​തി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.

വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ല്‍ കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത​വും പു​ന സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. കോ​ട്ടാ​ങ്ങ​ല്‍, വെ​ള്ളാ​വൂ​ര്‍ ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നൂ​ലു​വേ​ലി​ക്ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം വെ​ള്ള​മെ​ടു​ത്തു. വെ​ള്ളാ​വൂ​ര്‍ ക​ര​യി​ലെ ഭാ​ഗ​മാ​ണ് ന​ഷ്ട​മാ​യ​ത്.

മു​ന്ന​റി​യി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല

കോ​ട്ടാ​ങ്ങ​ല്‍: കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ല്‍ ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​ങ്ങി​യ പ്ര​തി​ഭാ​സ​ങ്ങ​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ട വെ​ള്ള​പ്പാ​ച്ചി​ല്‍ മ​ണി​മ​ല​യാ​റ്റി​ലൂ​ടെ എ​ത്തു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും തീ​ര​വാ​സി​ക​ള്‍​ക്ക് വേ​ണ്ട മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല മേ​ഖ​ല​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ വെ​ള്ളം ക​യ​റി​യ​പ്പോ​ഴും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും മ​ണി​മ​ല​യാ​റി​ന്‍റെ മ​റു​ക​ര​യി​ല്‍ വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ആ​ളു​ക​ളെ മാ​റ്റാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വ​ന്‍​തോ​തി​ല്‍ വെ​ള്ളം മ​ണി​മ​ല​യാ​റ്റി​ലൂ​ടെ എ​ത്തു​മെ​ന്ന സൂ​ച​ന റ​വ​ന്യു അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ചി​രു​ന്നു.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വ് അ​ട​ക്കം നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​നും സാ​ധ​ന​ങ്ങ​ള്‍ മാ​റ്റാ​നും കാ​ല​താ​മ​സ​മു​ണ്ടാ​യി. പ്ര​ള​യം ഇ​ത്ര രൂ​ക്ഷ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ക​രു​തി​യി​ല്ല. 2018ല​ട​ക്കം വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും. എ​ന്നാ​ല്‍ രൂ​ക്ഷ​ത ഇ​ത്ര​യു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

കോ​ട്ടാ​ങ്ങ​ലി​നു ദു​രി​ത​ക്കാ​ഴ്ച​ക​ള്‍

കോ​ട്ടാ​ങ്ങ​ല്‍: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ​ണ​വും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ദു​രി​ത​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു. ല​ഭ്യ​മാ​യ ഭ​ക്ഷ​ണം വാ​ങ്ങി​വ​യ്ക്കാ​നോ ക​ഴി​ക്കാ​നോ പാ​ത്രം പോ​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു പ​ല​യി​ട​ത്തും. പാ​ത്ര​ങ്ങ​ളെ​ല്ലാം ഒ​ഴു​കി​പ്പോ​യ​താ​ണ് കാ​ര​ണം. ചെ​ളി നി​റ​ഞ്ഞു​കി​ട​ക്കു​ന്ന താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഏ​താ​ണ്ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​വ​യു​മാ​യി​രു​ന്നു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കി​ണ​റു​ക​ളി​ലും ചെ​ളി​വെ​ള്ളം നി​റ​ഞ്ഞു. കു​ടി​വെ​ള്ളം പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​ണ്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സു​ഭാ​ഷ് സെ​റ്റി​ല്‍​മെ​ന്റ് കോ​ള​നി​യി​ലെ 35 ഓ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും ആ​ളു​ക​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മാ​റ്റാ​നാ​യ​ത്. കോ​ള​നി നി​വാ​സി​ക​ള്‍​ക്കു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. കോ​ട്ടാ​ങ്ങ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ക്യാ​മ്പ് തു​റ​ന്നാ​ണ് ഇ​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.

ഉ​റ​ക്ക​മൊ​ഴി​ച്ച് സ​ഹാ​യ​ഹ​സ്തം

കോ​ട്ടാ​ങ്ങ​ല്‍: കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പൂ​ര്, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ​തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി. രാ​ത്രി മു​ഴു​വ​ന്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ​ത്. റ​വ​ന്യു, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ള്‍ സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി. ആ​ള​പാ​യ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ മൂ​ന്ന് ടീ​മു​ക​ള്‍ രാ​ത്രി​യി​ല്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ത്തെ​യും രാ​ത്രി​യി​ല്‍ എ​ത്തി​ച്ചു. വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യാ​ണ് സം​ഘം ആ​ദ്യം ചെ​യ്ത​ത്. അ​ര്‍​ധ​രാ​ത്രി​യോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ത​ങ്ങ​ളു​ടെ ബോ​ട്ടു​മാ​യി എ​ത്തി​ച്ചേ​ര്‍​ന്ന​തും ആ​ശ്വാ​സ​മാ​യി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൂ​ന്ന് ബോ​ട്ടു​ക​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യും മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. രാ​ത്രി​യി​ല്‍ ത​ന്നെ നാ​ല് സ്ഥ​ല​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു.

വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ത്രി​യി​ല്‍ ത​ന്നെ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ പ​ക​ലും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പൂ​ര് പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ട്ടാ​ങ്ങ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ ക​ള​ക്ട​റും പ​ങ്കെ​ടു​ത്തു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ക്കാ​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യം ന​ല്കാ​നും തീ​രു​മാ​നി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ പോ​കാ​തെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സ​ഹാ​യം എ​ത്തി​ക്കും. വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ ത​ന്നെ ശു​ചീ​ക​ര​ണം തു​ട​ങ്ങി. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം ഇ​വ​ര്‍​ക്കു ല​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.