പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പ​മ്പാ​തീ​ര​ങ്ങ​ള്‍
Sunday, October 17, 2021 10:34 PM IST
റാ​ന്നി: ശ​നി​യാ​ഴ്ച​ത്തെ പെ​രു​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് വെ​ള​ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ എ​ത്തി താ​മ​സി​ക്കു​ന്ന​തി​ല്‍ ആ​ളു​ക​ള്‍​ക്ക് ആ​ശ​ങ്ക. പെ​രു​ന്തേ​ന​രു​വി ഡാം ​നി​റ​ഞ്ഞു വെ​ള്ള​മെ​ത്തു​മ്പോ​ള്‍ ആ​ദ്യം അ​ങ്ക​ലാ​പ്പി​ലാ​കു​ന്ന​ത് ഇ​ട​ത്തി​ക്കാ​വ് കു​രു​മ്പ​ന്‍​മൂ​ഴി മേ​ഖ​ല​യി​ലെ ഏ​താ​നും കു​ടം​ബ​ങ്ങ​ളാ​ണ്.
ഇ​തി​ല്‍ ഞ​ള്ളാ​നി​ല്‍ മ​നോ​ജ്, കാ​ളി​യാ​നി​ല്‍ മ​നോ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ സ്ഥി​ര​മാ​യി വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ ക്ലേ​ശ​ങ്ങ​ള്‍ തീ​വ്ര​മാ​യി അ​നു​ഭ​വ​പ്പെ​ട്ട മേ​ഖ​ല​യാ​ണി​ത്. അ​ത്തി​ക്ക​യം ടൗ​ണി​ന് സ​മീ​പം വാ​ലു​പു​ര​യി​ട​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ടും സ്ഥി​ര​മാ​യി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. അ​ത്തി​ക്ക​യം മാ​ര്‍​ക്ക​റ്റി​നു സ​മീ​പം വെ​ച്ചൂ​ച്ചി​റ ക്കു​ള്ള പി​ഡ​ബ്ല്യു​ഡി റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള വീ​ട്ടി​ല്‍ 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ലും എ​റെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ന​ദി​യി​ല്‍ ചേ​രു​ന്ന ക​ര​ണം​കു​ത്തി തോ​ടു വ​ഴി എ​ത്തു​ന്ന ആ​റ്റു​വെ​ള്ള​മാ​ണ് ബി​ജു​വി​ന്റെ വീ​ടി​ന് എ​ക്കാ​ല​വും ഭീ​ഷ​ണി​യാ​കു​ന്ന​ത്. ക​ടു​മീ​ന്‍​ചി​റ ക​ട്ടി​ക്ക​ല്‍ ഭാ​ഗ​ത്ത് ന​ദി​യോ​ടു ചേ​ര്‍​ന്ന വീ​ടു​ക​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.
തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഇ​തോ​ടൊ​പ്പം വ​ന്‍ കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തു​ലാ​പ്പ​ള്ളി, കി​സു​മം, അ​ര​യാ​ഞ്ഞി​ലി മ​ണ്‍, കു​രു​മ്പ​ന്‍ മൂ​ഴി, പെ​രു​ന്തേ​ന​രു​വി, ക​ട്ടി​ക്ക​ല്‍ , തോ​ണി​ക്ക​ട​വ്, അ​ത്തി​ക്ക​യം, മു​ക്കം, വ​ട​ശേ​രി​ക്ക​ര, ബം​ഗ്ലാം ക​ട​വ്, ഐ​ത്ത​ല, അ​ങ്ങാ​ടി , പു​ല്ലൂ​പ്രം , കീ​ക്കൊ​ഴൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ദി​യു​ടെ കു​ത്തൊ​ഴു​ക്കി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ള​വെ​ത്താ​റാ​യ ക​പ്പ, വാ​ഴ, ചേ​മ്പ്, ചേ​ന എ​ന്നി​വ​യും റ​ബ​ര്‍ മ​ര​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ന​ദീ തീ​ര​ത്തെ കി​ണ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.