പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പ​ത്ത​നം​തി​ട്ട
Sunday, October 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: തി​മി​ര്‍​ത്തു​പെ​യ്ത മ​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ ദു​രി​ത​ത്തി​ലാ​ഴ്ത്തി. ഇ​ന്ന​ലെ പ​ക​ല്‍ മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​പ്പോ​ഴും പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ലെ ന​ദി​ക​ളു​ടെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഇ​വ കാ​ര​ണം ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് വെ​ള്ളം എ​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ടം ഇ​ര​ട്ടി​പ്പി​ച്ചു.
ശ​നി​യാ​ഴ്ച രാ​ത്രി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് മ​ണി​മ​ല, പ​മ്പ ന​ദി​ക​ളു​ടെ തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്.
എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ 63 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക്യാ​മ്പു​ക​ളി​ലു​ണ്ട്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ള്‍ ദു​രി​ത​ങ്ങ​ള്‍ ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​മ്പാ​ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ റാ​ന്നി ഭാ​ഗ​ത്തു​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി. എ​ന്നാ​ല്‍ ആ​റ​ന്മു​ള ഭാ​ഗ​ത്തു വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്. മ​ണി​മ​ല​യാ​റി​ല്‍ നി​ന്നും വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​തം തു​ട​രു​ക​യാ​ണ്. അ​ച്ച​ന്‍​കോ​വി​ലാ​ര്‍ തീ​ര​വും പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. എം​സി റോ​ഡി​ല്‍ കു​റ്റൂ​ര്‍ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി.
ടി​കെ റോ​ഡി​ല്‍ വ​ള്ളം​കു​ളം, നെ​ല്ലാ​ട്, ഇ​ര​വി​പേ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. പി​എം റോ​ഡി​ല്‍ കോ​ന്നി വ​ക​യാ​ര്‍ ഭാ​ഗ​ത്തു വെ​ള്ള​ക്കെ​ട്ടു​ണ്ട്. മ​ല്ല​പ്പ​ള്ളി​യി​ല്‍ മി​ക്ക​വാ​റും റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വെ​ണ്ണി​ക്കു​ളം, പു​റ​മ​റ്റം റോ​ഡു​ക​ളും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്. വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ത​ക​ര്‍​ച്ച​യി​ലും മ​റ്റും വീ​ടു​ക​ള്‍​ക്ക് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വെ​ള്ളം ക​യ​റി ഇ​റ​ങ്ങി​യ പ​ല വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്.

അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു
തി​രു​വ​ല്ല: തി​രു​വ​ല്ല ഭാ​ഗ​ത്ത് ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. അ​പ്പ​ര്‍​കു​ട്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്റെ വ​ര​വ് കൂ​ടി​യ​തോ​ടെ മേ​പ്രാ​ല്‍, പെ​രി​ങ്ങ​ര, ചാ​ത്ത​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു.
നി​ര​ണം, ക​ട​പ്ര, കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. മ​ണി​മ​ല​യാ​റ്റി​ലെ വെ​ള്ളം കു​റ്റൂ​രി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​യ​റി​യി​ട്ടു​ണ്ട്. കു​റ്റൂ​ര്‍ - വ​ള്ളം​കു​ളം റോ​ഡി​ല​ട​ക്കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. 2081ലെ ​പ്ര​ള​യ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ല്‍ വെ​ള്ളം ഉ​യ​രു​മോ​യെ​ന്ന ആ​ശ​ങ്ക പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ട്.

അ​ടൂ​രി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം
അ​ടൂ​ര്‍: ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ല്‍ തു​ട​രു​ന്നു. തോ​ട് ക​ര​ക​വി​ഞ്ഞ് മ​ണ്ണ​ടി താ​ഴ​ത്ത് ഏ​ലാ​യി​ല്‍ വെ​ള്ളം ക​യ​റി. മ​ണ്ണ​ടി നി​യാ​സ് മ​ന്‍​സി​ല്‍ ഹ​സീ​ന​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. അ​ടൂ​ര്‍ വ​ലി​യ തോ​ട്ടി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ്. ദേ​ശ ക​ല്ലും​മൂ​ട് അ​മ​രാ​വ​തി​യി​ല്‍ സ​രി​ത​യു​ടെ വീ​ടി​ന് പു​റ​ക് വ​ശ​ത്ത് അ​ഞ്ച​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നും മ​ണ്ണി​ടി​ഞ്ഞ് വീ​ണു. അ​ടൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പ​ള്ളി​ക്ക​ല്‍, ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ല​യി​ട​ത്തും വ​യ​ലു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ണ്ണ​ടി ഇ​ട​യം പാ​ലം പ്ര​ദേ​ശം പ്ര​ള​യ​ഭീ​തി​യി​ലാ​ണെ​ങ്കി​ലും ആ​രേ​യും ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മ​ണ്ണ​ടി താ​ഴ​ത്ത്ഏ​ലാ, പു​ന്ന​ക്കാ​ട് ഏ​ല​യും പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ വ​ന്‍​തോ​തി​ല്‍ കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ മ​ണ്ണ​ടി - ഏ​നാ​ത്ത് മി​നി ഹൈ​വേ വെ​ള്ള​ത്തി​ല്‍ മു​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ആ​റ​ന്മു​ള​യി​ലെ കോ​ള​നി​ക​ളി​ല്‍ വെ​ള്ളം ക​യ​റി
ആ​റ​ന്മു​ള: ആ​റ​ന്മു​ള​യി​ലെ എ​ഴി​ക്കാ​ട്, നി​ര്‍​വി​ളാ​കം കോ​ള​നി​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ആ​റ​ന്മു​ള റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് പൂ​ര്‍​ണ​മാ​യി നീ​ങ്ങി​യി​ട്ടി​ല്ല. സ​ത്ര​ക്ക​ട​വി​ല്‍ വെ​ള്ളം റോ​ഡി​ല്‍ ക​യ​റി​കി​ട​ക്കു​ക​യാ​ണ്.