പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ളി​ൽ 130 കോ​ടി​യു​ടെ ന​ഷ്ടം
Monday, October 18, 2021 10:25 PM IST
ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ, വെ​ള്ള​പ്പൊ​ക്കം, കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ മൂ​ലം വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.
മി​ക്ക​വാ​റും എ​ല്ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ളം മൂ​ടി​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, വ​ള്ളി​ക്കോ​ട്, കു​ള​ന​ട, പ​ന്ത​ളം തെ​ക്കേ​ക്ക​ര തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്ത് ദി​വ​സ​മാ​യി വി​ത ക​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ എ​ല്ലാം​ത​ന്നെ വെ​ള്ളം​മൂ​ടി കി​ട​ക്കു​ക​യാ​ണ്. മ​റ്റ് വി​ള​ക​ളാ​യ വാ​ഴ, മ​ര​ച്ചീ​നി, കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ളാ​യ ചേ​ന, ചേ​ന്പ,് കാ​ച്ചി​ൽ, പ​ച്ച​ക്ക​റി​വി​ള​ക​ൾ, വെ​റ്റി​ല​കൃ​ഷി, കു​രു​മു​ള​ക് എ​ന്നീ കൃ​ഷി​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്.‌
ജി​ല്ല​യി​ലെ പ​ന്ത​ളം, പു​ല്ലാ​ട് കൃ​ഷി ഫാ​മു​ക​ളി​ലും വെ​ള്ള​പ്പൊ​ക്കം സാ​ര​മാ​യി ബാ​ധി​ച്ചു.
മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ൽ, കു​റ്റൂ​ർ, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര കൃ​ഷി​ഭ​വ​നു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കൃ​ഷി​നാ​ശം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി, ഓ​ഫീ​സ​ർ എ.​ഡി. ഷീ​ല, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ലൂ​യി​സ്മാ​ത്യു, എ​ലി​സ​ബ​ത്ത് ത​ന്പാ​ൻ, ബ്ലോ​ക്ക്ത​ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.‌
ജി​ല്ല​യി​ൽ 22,500 ക​ർ​ഷ​ക​രു​ടെ 10,275 ഹെ​ക്ട​റി​ലാ​യി ഏ​ക​ദേ​ശം 130 കോ​ടി​രൂ​പ​യു​ടെ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി.
ദു​രി​താ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​നാ​യി 10 ദി​വ​സ​ത്തി​ന​കം ക​ർ​ഷ​ക​ർ എ​ഐ​എം​എ​സ് പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും, അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ​കാ​ർ​ഡ്, ക​ര​മ​ട​ച്ച ര​സീ​ത് അ​ഥ​വാ പാ​ട്ട​ച്ചീ​ട്ട്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ൾ കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌