റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് ‌
Monday, October 18, 2021 10:27 PM IST
പത്തനംതിട്ട: പ​ത്ത​നം​തി​ട്ട​യി​ലെ പ​ല പ്ര​ധാ​ന റോ​ഡു​ക​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. എം​സി റോ​ഡി​ൽ കു​റ്റൂ​ർ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളം ക​യ​റി​യി​രു​ന്നു. തി​രു​മൂ​ല​പു​ര​ത്തും വെ​ള്ളം ക​യ​റി. ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര അ​ട​ക്കം നി​ർ​ത്തി​വ​ച്ചു. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ​തോ​ടെ​യാ​ണ് കു​റ്റൂ​രി​ൽ വെ​ള്ളം ക​യ​റി​യ​ത്. ടി​കെ റോ​ഡി​ൽ നെ​ല്ലാ​ട്, ഇ​ര​വി​പേ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. റാ​ന്നി റോ​ഡി​ൽ പു​റ​മ​റ്റം, ക​വു​ങ്ങും​പ്രാ​യ​ർ റോ​ഡി​ൽ വെ​ള്ള​മു​ണ്ട്. പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ് ആ​റ​ന്മു​ള​യി​ൽ ക​യ​റി​യ വെ​ള്ള​വും ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ന്മു​ള​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ക​യ​റി​യി​രു​ന്നു.‌
പ​ന്ത​ളം - പ​ത്ത​നം​തി​ട്ട റോ​ഡി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഓ​മ​ല്ലൂ​രി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞ് വാ​ഴ​മു​ട്ടം, വ​ള്ളി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം കോ​ഴ​ഞ്ചേ​രി റോ​ഡി​ലും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ല്ല​പ്പ​ള്ളി​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും വെ​ണ്ണി​ക്കു​ളം, പ​ടു​തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​വ​രു​ന്ന​തേ​യു​ള്ളൂ. ‌