പ​ടു​തോ​ട് പാ​ല​ത്തി​ന​ടി​യി​ൽ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളും
Tuesday, October 19, 2021 10:14 PM IST
ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു

വെ​ണ്ണി​ക്കു​ളം: മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള പ​ടു​തോ​ട് പാ​ല​ത്തി​ന​ടി​യി​ൽ മു​ള​ങ്കാ​ടു​ക​ളും മാ​ലി​ന്യ​ങ്ങ​ളും വ​ന്ന​ടി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത​മ​ഴ​യി​ൽ ക​ട​പു​ഴ​കി​യെ​ത്തി​യ മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളു​മാ​ണ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്കി​ട​യി​ൽ വ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളും പാ​ല​ത്തി​ന​ടി​യി​ൽ വ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട്.

മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​മൊ​ഴു​ക്കി​ന് ത​ട​സ​മാ​യ നി​ല​യി​ലാ​ണ് മ​ര​ങ്ങ​ൾ അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. തൊ​ട്ടു​താ​ഴെ കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴു​കി​പ്പോ​യി​രു​ന്നു. പാ​ല​ത്തി​ന​ടി​യി​ൽ വ​ന്ന​ടി​ഞ്ഞ മു​ള​ങ്കാ​ടു​ക​ളും മ​ര​ങ്ങ​ളും കാ​ര​ണം ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ​യു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ലാ​ണ് അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തെ​ന്നാണ് പ്രാഥമിക നിഗമനം. മ​ണി​മ​ല​യാ​റ്റി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നാ​ൽ കോ​മ​ളം പാ​ല​ത്തി​ലു​ണ്ടാ​യ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം പ​ടു​തോ​ട് പാ​ല​ത്തി​ലും ഉ​ണ്ടാ​യേ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ർ​ക്കു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ഴും പാ​ല​ത്തി​ന്‍റെ തു​രു​ത്തി​ക്കാ​ട് ക​ര വ​ഴി കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കു​ക​യും നാശന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. സ്പാ​നു​ക​ൾ ത​മ്മി​ൽ അ​ക​ലം കു​റ​വാ​യ​തി​നാ​ൽ മ​ര​ങ്ങ​ൾ അ​ട​ക്കം നീ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്. 2018ലെ ​പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ൾ പാ​ല​ത്തി​ന​ടി​യി​ലു​ള്ള​താ​യി പ​റ​യു​ന്നു. ഇ​തു നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല.

പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ളി​ൽ ത​ട​ഞ്ഞു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യ​ത് പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​നും ജ​ലം മ​ലി​ന​പ്പെ​ടാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ, ഗൃ​ഹ​പോ​ക​ര​ണ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ഒ​ഴു​കി​യെ​ത്തി ത​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​വ പെ​റു​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ൾ വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​തും ഭീ​ഷ​ണി​യാ​ണ്.

മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ്, മ​ല്ല​പ്പ​ള്ളി, ക​ടൂ​ർ​ക്ക​ട​വ്, കു​ള​ത്തൂ​ർ​മൂ​ഴി പാ​ല​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ളും മ​ര​ങ്ങ​ളും അ​ടി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ര​വി​പേ​രൂ​ർ, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​യാ​റ്റു​ക​ട​വ് പാ​ല​ത്തി​ൽ 2018ലെ ​പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മു​ള​ങ്കു​റ്റി നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. കാ​ല​പ്പ​ഴ​ക്കം ഏ​റെ​യു​ള്ള പാ​ല​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി​യു​മു​ണ്ട്.

ഇ​വ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​ലൂ​ടെ പാ​ല​ത്തി​നു ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.