വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ക്ക​ട​വ് ന​ട​പ്പാ​ല​ത്തി​ന്‍റെ സംരക്ഷണ ഭിത്തികളിൽ വി​ള്ള​ൽ ‌
Wednesday, October 20, 2021 10:29 PM IST
പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു ‌

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട - വ​ല​ഞ്ചു​ഴി മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ വ​ല​ഞ്ചു​ഴി ക്ഷേ​ത്ര ക​ട​വി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ന​ട​പ്പാ​ല​ത്തി​ന്‍റെ സംരക്ഷണ ഭിത്തിക​ളി​ൽ വി​ള്ള​ൽ. പ​ത്ത​നം​തി​ട്ട ന​ഗ​ര​പ്ര​ദേ​ശ​വും പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് അ​ച്ച​ൻ​കോ​വി​ലാ​റി​ന് കു​റു​കെ വ​ല​ഞ്ചു​ഴി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ന​ട​പ്പാ​ലം പ്ര​ള​യ​ത്തി​നു​ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. 2014ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.‌
വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്ന് ആ​റ്റു​തീ​ര​ത്ത് സ്ഥാ​പി​ച്ച തൂ​ണി​ന്‍റെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യും പ​ടി​ക്കെ​ട്ടും വീ​ണ്ടും ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്ക് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഏ​തു നി​മി​ഷ​വും വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഈ ​പാ​ല​ത്തി​ലൂ​ടെ കാ​ൽ ട​യാ​യി ആ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്നു​മു​ണ്ട്. പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന ഏ​ക റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ആ​റ്റു​തീ​ര​വും പ്ര​ള​യ സ​മ​യ​ത്തു​ള്ള കു​ത്തൊ​ഴു​ക്ക് കാ​ര​ണം ഇ​ടി​ഞ്ഞു​താ​ഴു​ന്നു​മു​ണ്ട്. ’ദ്വീ​പ് ’പോ​ലെ​യു​ള്ള ഈ ​ഭാ​ഗ​ത്ത് ആ​റ് കു​ടും​ബ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന​വ​രും പ്ര​ള​യ സ​മ​യ​ത്ത് ഭീ​തി​യി​ലാ​ണ്. ആ​റ്റു​തീ​രം സം​ക്ഷ​ണ​ഭി​ത്തി കെ​ട്ടി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കാ​ണി​ച്ച് 2018 മു​ത​ൽ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ന​ൽ​കി​യെ​ങ്കി​ലും കു​റെ ക​രി​ങ്ക​ല്ലു​ക​ൾ ഇ​റ​ക്കി​യി​ട്ട​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ‌
മൂ​ന്നു വ​ശ​വും ന​ദി വ​ലം​ചു​റ്റി ഒ​ഴു​കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ ക​ര​യു​ടെ വീ​തി 75 മീ​റ്റ​ർ മാ​ത്ര​മാ​ണെ​ന്നെ​തും പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ള​യ​ത്തി​ൽ നി​ന്നും പ്ര​ദേ​ശ​ത്തേ​യും വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യും ന​ട​പ്പാ​ല​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വ​ല​ഞ്ചു​ഴി ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.
മു​ന്പൊ​ക്കെ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ക്ഷേ​ത്ര മ​തി​ക്കെ​ട്ടി​നു​ള്ളി​ലേ​ക്ക് ജ​ല പ്ര​ഭാ​വം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ 2018 മു​ത​ൽ ഇ​ത​ല്ല സ്ഥി​തി. മ​ണ​വാ​ര​ൽ നി​ല​ച്ച​തോ​ടെ ന​ദി ഉ​യ​ർ​ന്ന​തും ന​ദി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​റി​യ ദ്വീ​പു​ക​ൾ മാ​തി​രി മ​ണ്‍​പു​റ്റ​ക​ൾ രൂ​പ​പ്പെ​ട്ട​തും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​ക്കു​ന്ന വ​ലി​യ മ​ഴ​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​തി​നു​കാ​ര​ണ​മാ​കു​ന്നു​ണ്ട്. വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ലേ​ക്ക് മു​ന്പ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും വ​രു​ന്ന​വ​ർ ക​ട​ത്തു​വ​ള്ള​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് ക്ഷേ​ത്ര​ക്ക​ട​വി​ൽ വ​ലി​യ ന​ട​പ്പാ​ലം നി​ർ​മി​ച്ച​ത്. ‌
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും മ​ല്ല​ശേ​രി വ​ഴി മാ​ത്ര​മാ​ണ് നി​ല​വി​ൽ യാ​ത്രാ​മാ​ർ​ഗ​മു​ള്ള​ത്. ഇ​താ​ക​ട്ടെ കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ക്കു​ക​യും വേ​ണം. ക​ട​വി​ൽ വ​ലി​യ പാ​ലം നി​ർ​മി​ച്ചാ​ൽ പ​ത്ത​നം​തി​ട്ട , മ​ല്ല​ശ്ശേ​രി, കോ​ന്നി മേ​ഖ​ല​ക​ളി​ലേ​ക്കു യാ​ത്ര സു​ഗ​മ​മാ​കും.‌