മ​ല്ല​പ്പ​ള്ളി​യി​ൽ വെ​ള്ളം ഇ​റ​ങ്ങി, ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ബാ​ക്കി ‌
Wednesday, October 20, 2021 10:32 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് ദു​രി​തം വി​ത​ച്ച മ​ല്ല​പ്പ​ള്ളി​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ മു​ത​ൽ തു​റ​ന്നു തു​ട​ങ്ങി. എ​ന്നാ​ൽ വെ​ള്ളം ക​യ​റി​യ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ.‌

മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ മു​ത​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ച്ചു തു​ട​ങ്ങി. എ​ന്നാ​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബ​സു​ക​ൾ​ക്കെ​ത്താ​നാ​യി​ല്ല. മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി. കൂ​ടു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ളും ഇ​ന്ന​ലെ മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങി. ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു. ആ​നി​ക്കാ​ട് റോ​ഡി​ലെ​യും കോ​ട്ട​യം റോ​ഡി​ലെ​യും വെ​ള്ളം ക​യ​റി​യ ചി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പൂ​ർ​ണ​മാ​യി മു​ങ്ങി​യി​രു​ന്നു. തൊ​ണ്ടി സാ​ധ​ന​ങ്ങ​ള​ട​ക്കം ന​ഷ്ട​പ്പെ​ട്ടു. ‌

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ ഇ​പ്പോ​ഴും സാ​ധാ​ര​ണ ജീ​വി​തം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങി​യ​വ​രാ​ക​ട്ടെ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തി​ട്ടി​രി​ക്കു​ക​യാ​ണ്. വെ​യി​ലി​ൽ ഇ​വ ഉ​ണ​ക്കി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​കാ​യ​ണ് പ​ല​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, ബു​ക്കു​ക​ൾ, സ​ർ​ട്ട​ഫി​ക്ക​റ്റ​ക​ൾ ഇ​വ​യ​ട​ക്കം ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. വെ​ള്ളം ക​യ​റി​യ പ​ല വീ​ടു​ക​ൾ​ക്കും വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ടു. ഇ​ല​ക്ട്രി​ക്, ഇ​ല​ക്ടോ​ണി​ക്സ് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച് റ​വ​ന്യു​വ​കു​പ്പ് ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ക​ണ​ക്കെ​ടു​പ്പ്. വീ​ടു​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​മാ​ണ് പ്ര​ധാ​ന​മാ​യും സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മൃ​ഗ​സ​ന്പ​ത്ത് ന​ഷ്ട​മാ​യ​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും തേ​ടു​ന്നു​ണ്ട്. ‌

‌മ​ല്ല​പ്പ​ള്ളി​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: കു​ഞ്ഞു​കോ​ശി പോ​ൾ ‌

മ​ല്ല​പ്പ​ള്ളി: അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ പ്ര​ള​യം ത​ക​ർ​ത്ത മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മി​ക്ക വീ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​രു​ട്ട​ടി പോ​ലെ പ്ര​ള​യം ക​ട​ന്നു വ​ന്ന​ത്. വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും കി​ണ​റു​ക​ളു​ടെ​യും ശു​ചീ​ക​ര​ണ​ത്തി​ന് അ​ടി​യ​ന്തി​ര​മാ​യി സ​ഹാ​യ​മെ​ത്തി​ക്ക​ണം. ‌‌