ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Thursday, October 21, 2021 9:59 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ത​ല​വ​ടി​യി​ല്‍ ജി​ല്ല ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 10, 11 വാ​ര്‍​ഡു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് ജി​ല്ല ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. ക്യാ​മ്പു​ക​ളി​ല്‍ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മ​ണ​ലേ​ല്‍ സ്‌​കൂ​ളി​ല്‍ ക​ഴി​യു​ന്ന ദു​രി​ത ബാ​ധി​ത​ര്‍​ക്ക് കി​ട​ക്കാ​നാ​യി ക​ട്ടി​ല്‍ ല​ഭ്യ​മാ​ക്കി.
ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ മു​ട​ക്കം വ​രാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള​ക്ട​റെ അ​റി​യി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന ദു​രി​ത ബാ​ധി​ത​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ത​ല​വ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ന്‍റ​ണി സ്‌​ക​റി​യ, കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ വി​ജ​യ​സേ​ന​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജ​സി ജോ​ഷ്വാ, റെ​നി ജോ​സ​ഫ്, അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് എ​ന്നി​വ​ര്‍ ക​ള​ക്ട​റി​നൊ​പ്പം എ​ത്തി​യി​രു​ന്നു.