ക​ക്കി: ര​ണ്ടു ഷ​ട്ട​റു​ക​ളും 60 സെ​ന്‍റീ​മീ​റ്റ​റാ​യി താ​ഴ്ത്തി ‌
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ ര​ണ്ടു ഷ​ട്ട​റു​ക​ളും 90 സെ​ന്‍റി​മീ​റ്റ​റി​ൽ നി​ന്നും ഘ​ട്ടം ഘ​ട്ട​മാ​യി 60 സെ​ന്‍റി​മീ​റ്റ​റാ​യി താ​ഴ്ത്തു​ക​യും ഡാ​മി​ൽ നി​ന്നും പു​റ​ത്തേ​ക്കു വി​ടു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് 150 ക്യു​മെ​ക്സി​ൽ നി​ന്നു 96 ക്യു​മെ​ക്സാ​യി കു​റ​യ്ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു.‌
ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​തെ​യും ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ ആ​ശ​ങ്ക​യും ഉ​ണ്ടാ​കാ​തെ​യും ഡാ​മി​ൽ നി​ന്ന് പ​ര​മാ​വ​ധി 100 ക്യു​മെ​ക്സ് ജ​ലം മാ​ത്ര​മേ പു​റ​ത്തു​വി​ടു​ക​യു​ള്ളെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.‌