കു​ട്ടി​ക​ൾ​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന്:ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ബു​ദ്ധി​മു​ട്ടാ​കും
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സ്കൂ​ൾ​കു​ട്ടി​ക​ൾ​ക്ക് ഹോ​മി​യ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി പോ​ർ​ട്ട​ലി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​ക​മെ​ന്ന്. മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ഹോ​മി​യോ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ആ​ധാ​ർ കാ​ർ​ഡു​മാ​യി എ​ത്തി മ​രു​ന്ന് വാ​ങ്ങാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ് മ​രു​ന്ന് വി​ത​ര​ണം. എ​ല്ലാ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ത്യേ​ക കി​യോ​സ്കു​ക​ളി​ലു​മാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ക.
ജി​ല്ല​യി​ൽ 56 സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ളി​ലൂ​ടെ​യും അ​ധി​ക​മാ​യി സ്ഥാ​പി​ച്ച ഏ​ഴ് കി​യോ​സ്കു​ക​ളി​ലൂ​ടെ​യും മ​രു​ന്ന് വി​ത​ര​ണം ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​യ​താ​യി ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​ഡി. ബി​ജു​കു​മാ​ർ പ​റ​ഞ്ഞു.
സ്കൂ​ൾ തു​റ​ക്കു​ന്ന ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തും. മ​രു​ന്ന് ക​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ ഓ​രോ 21 ദി​വ​സം കൂ​ടു​ന്പോ​ഴും അ​ടു​ത്ത ഡോ​സ് ആ​വ​ർ​ത്തി​ച്ചു ക​ഴി​ക്ക​ണം. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മാ​ണ് കു​ട്ടി​ക​ൾ​ക്ക് മ​രു​ന്ന് ന​ൽ​കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്നു മു​ത​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.