348 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്‌
Sunday, October 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 348 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​രോ​ഗ ബാ​ധ​യാ​ണ്.‌ ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 190117 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 182560 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
ഇ​ന്ന​ലെ 475 പേ​ര്‍​കൂ​ടി രോ​ഗ മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 184554 ആ​യി. നി​ല​വി​ല്‍ 4319 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 9032 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 1467 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2309 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌

‌ഏ​ഴു മ​ര​ണം​കൂ​ടി‌

കോ​വി​ഡ് ബാ​ധി​ത​രാ​യ ഏ​ഴു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (73), നി​ര​ണം സ്വ​ദേ​ശി (70), ക​ട​പ്ര സ്വ​ദേ​ശി (64), തി​രു​വ​ല്ല സ്വ​ദേ​ശി (85), കു​റ്റൂ​ര്‍ സ്വ​ദേ​ശി (78), കു​ന്ന​ന്താ​നം സ്വ​ദേ​ശി (70), തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌