ന​ടു​ക്കം വി​ട്ടു​മാ​റാ​തെ കു​രു​മ്പ​ന്‍​മൂ​ഴി‌
Sunday, October 24, 2021 10:22 PM IST
റാ​ന്നി: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ കു​രു​മ്പ​ന്‍​മൂ​ഴി പ​നം​കു​ട​ന്ത നി​വാ​സി​ക​ള്‍ ജീ​വ​ന്‍ തി​രി​ച്ചു കി​ട്ടി​യ​ല്ലോ എ​ന്ന ആ​ശ്വ​സ​ത്തി​ലാ​ണ്. നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് പാ​ഞ്ഞെ​ത്തി​യ മ​ല​വെ​ള്ള​ത്തി​ല്‍ നി​ന്ന് പ​ല​രും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും മ​റ്റൊ​രു വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. മ​നോ​ജ് ചി​ല​മ്പി​ക്കു​ന്നേ​ലി​ന്റെ വീ​ടാ​ണ് പൂ​ര്‍​ണ​മാ​യും ന​ശി​ച്ച​ത്. പൂ​വ​ത്തും​മൂ​ട്ടി​ല്‍ രാ​ഘ​വ​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. തോ​ടി​നോ​ട് ചേ​ര്‍​ന്നി​രു​ന്ന മ​നോ​ജി​ന്‍റെ വീ​ട് ത​ക​ര്‍​ന്ന​തോ​ടൊ​പ്പം മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും ഒ​ഴു​കി​പ്പോ​കു​ക​യും ചെ​യ്തു.‌

ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യു​ടെ കൂ​ടെ പ​നം​കു​ട​ന്ത അ​രു​വി​ക്ക് സ​മീ​പ​ത്താ​യി ഉ​ണ്ടാ​യ ഉ​രു​ള്‍ പൊ​ട്ട​ലി​ലാ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. തൊ​ടു​ക​ള്‍​ക്ക് കു​റു​കെ വീ​ടു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നു പാ​ല​ങ്ങ​ള്‍ ത​ക​ര്‍​ന്നു. അ​ഞ്ചു വീ​ടു​ക​ള്‍ തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. തോ​ടി​ന്റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു പോ​യി​രി​ക്കു​ന്ന​തി​നാ​ല്‍ വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യും തു​ട​രു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ആ​ളു​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​ത്തി​യൊ​ലി​ച്ചു വെ​ള്ള​ത്തി​ല്‍ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ക​ട​പു​ഴ​കി പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​യി​രു​ന്നു. കു​രു​മ്പ​ന്‍​മൂ​ഴി കോ​സ്വേ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തു എ​ത്തി​പ്പെ​ടാ​ന്‍ ഏ​റെ നേ​രം വൈ​കി. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പ​നം​കു​ട​ന്ത അ​രു​വി ഗ​തി​മാ​റി പൂ​വ​ത്തും​മൂ​ട്ടി​ല്‍ രാ​ഘ​വ​ന്റെ പ​റ​മ്പി​ലൂ​ടെ ഒ​ഴു​കു​ക​യാ​യി​രു​ന്നു.

പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന റ​ബ​റും മ​റ്റു കൃ​ഷി വ​ക​ക​ളും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. ജീ​വ​ന്‍ കൊ​ണ്ട് ഓ​ടു​ന്ന​തി​നി​ടെ പ​ശു​വി​നെ അ​ഴി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ കൂ​ട്ടി​ല്‍ കി​ട​ന്ന വ​ള​ര്‍​ത്തു​നാ​യ​യെ ന​ഷ്ട​മാ​യി. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ മ​നോ​ജ് ഓ​ട്ടം പോ​യി​രു​ന്ന​തി​നാ​ല്‍ സ്ഥ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. തി​രി​കെ വ​രു​മ്പോ​ഴേ​ക്കും വീ​ടു​ള്‍​പ്പ​ടെ സ​ക​ല​തും വെ​ള്ളം കൊ​ണ്ടു​പോ​യി​രു​ന്നു.‌

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നു മു​മ്പി​ല്‍ വി​കാ​ര​ഭ​രി​ത​രാ​യാ​ണ് കു​രു​മ്പ​ന്‍​മൂ​ഴി നി​വാ​സി​ക​ള്‍ പ്ര​തി​ക​രി​ച്ച​ത്. കു​രു​മ്പ​ന്‍​മൂ​ഴി കോ​സ്വേ​ക്ക് പ​ക​രം പാ​ലം നി​ര്‍​മി​ച്ച് ന​ല്‍​ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യോ​ട് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടും മു​മ്പ് പാ​ലം നി​ര്‍​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു സു​ര​ക്ഷി​ത സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.‌