സൂ​ക്ഷ​മ സം​രം​ഭ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് നി​യ​മ​നം
Sunday, October 24, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മി​ഷ​ന്‍ കു​ടും​ബ​ശ്രീ ബ്ലോ​ക്ക് നോ​ഡ​ല്‍ സൊ​സൈ​റ്റി മു​ഖേ​ന കോ​യി​പ്രം ബ്ലോ​ക്കി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന സ്റ്റാ​ര്‍​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ്രോ​ഗ്രാം (എ​സ്‌​വി​ഇ​പി) പ​ദ്ധ​തി​യി​ലേ​ക്ക് ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് സൂ​ക്ഷ​മ സം​രം​ഭ ക​ണ്‍​സ​ള്‍​ട്ട​ന്റു​മാ​രെ (എം​ഇ​സി) തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. കോ​യി​പ്രം ബ്ലോ​ക്കി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 25 നും 45 ​നും മ​ധ്യേ​യു​ള്ള പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും അ​പേ​ക്ഷി​ക്കാം.
. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പും അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ത്വം തെ​ളി​ക്കു​ന്ന​തി​നു​ള്ള സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ല്‍ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സു​മാ​യോ 04682221807, 7025355299,


ഫോ​മ വി​ല്ലേ​ജി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം എ​ത്തി​ച്ചു

തി​രു​വ​ല്ല:​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഫോ​മ വി​ല്ലേ​ജി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷാ അ​ശോ​ക​ൻ വി​ത​ര​ണോ​ദ്ലാ​ട​നം നി​ർ​വ​ഹി​ച്ചു. ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വ​ൻ, കേ​ര​ള ക​ണ്‍​വ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജേ​ക്ക​ബ് തോ​മ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി മാ​ത്യൂ, വ​ർ​ഗീ​സ് മാ​മ്മ​ൻ,അ​നി​ൽ എ​സ.് ഉ​ഴ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.2018ലെ ​പ്ര​ള​യ​ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 36 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ തു​ണു​ക​ളി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല. 9645323437, എ​ന്ന ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.