ജി​ജി കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കി
Wednesday, October 27, 2021 10:20 PM IST
റാ​ന്നി: ചെ​റു​കു​ള​ഞ്ഞി ച​രി​വു​കാ​ലാ​യി​ൽ പ​രേ​ത​നാ​യ ജി​ജി കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കി സൗ​ഹൃ​ദ​സം​ഘം. നി​രാ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വ്യ​ക്തി​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ബോ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഒ​ന്പ​താ​മ​ത്തെ വീ​ടാ​ണ് ജി​ജി കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
ജി​ജി കു​മാ​റി​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന ജി​ജി കു​മാ​റും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം റാ​ന്നി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ​യി​ൽ നി​ന്നു വീ​ടി​ന്‍റെ താ​ക്കോ​ൽ സ്വീ​ക​രി​ച്ചു. സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ജി​ജി കു​മാ​ർ അ​ർ​ബു​ദ ബാ​ധ​യെ​ത്തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ വീ​ട് നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. തു​ട​ർ​ന്ന് വി​ദേ​ശ മ​ല​യാ​ളി​ക​ളാ​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് ഏ​ഴു ല​ക്ഷം രൂ​പ മു​ട​ക്കി മൂ​ന്ന് മു​റി​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ർ​ജ് ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​ബി താ​ഴ​ത്തി​ല്ല​ത്ത്, മെം​ബ​ർ​മാ​രാ​യ സാ​ബു പ​രു​മ​ല​യി​ൽ, ബ്രി​ല്ലി ബോ​ബി ഏ​ബ്ര​ഹാം, ഫാ. ​മാ​ത്യു ക​വി​രാ​യി​ൽ, മു​ൻ മെം​ബ​ർ ഭ​ദ്ര​ൻ ക​ല്ല​ക്ക​ൽ, മ​നീ​ഷ് ഏ​ബ്ര​ഹാം, കെ. ​പി. കു​ര്യ​ൻ, പൊ​ന്ന​മ്മ സ​ക്ക​റി​യ മൂ​ല​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.