ഡോ. ​നെ​ല്ലി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ സ്മാ​ര​ക ദേ​ശ​ത്തു​ടി പു​ര​സ്കാ​രം
Wednesday, October 27, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശ​ത്തു​ടി സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ന്‍റെ ഡോ.​നെ​ല്ലി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ സ്മാ​ര​ക ദേ​ശ​ത്തു​ടി പു​ര​സ്കാ​ര​ത്തി​ന് ക​വി​ത​ക​ൾ ക്ഷ​ണി​ച്ചു. 15000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2018 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​ദ്യ പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ർ​ക്കും പ്ര​സാ​ധ​ക​ർ​ക്കും വാ​യ​ന​ക്കാ​ർ​ക്കും പു​സ്ത​ക​ങ്ങ​ൾ അ​യ​യ്ക്കാം. സാ​ഹി​ത്യ​ത്തി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടു​ന്ന ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ പു​സ്ത​കം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ന​വം​ബ​ർ 30 നു ​മു​ന്പാ​യി മ​നോ​ജ് സു​നി (സെ​ക്ര​ട്ട​റി, ദേ​ശ​ത്തു​ടി), മ​ഴ​വി​ല്ല്, കൈ​പ്പ​ട്ടൂ​ർ (പി​ഒ) പ​ത്ത​നം​തി​ട്ട എ​ന്ന​വി​ലാ​സ​ത്തി​ൽ പു​സ്ത​ക​ത്തി​ന്‍റെ മൂ​ന്ന് കോ​പ്പി​ക​ൾ അ​യ​യ്ക്ക​ണം. ഡി​സം​ബ​ർ അ​വ​സാ​ന വാ​രം പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന ദേ​ശ​ത്തു​ടി സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​രം ന​ൽ​കും. ഫോ​ണ്‍- 9400243007.