സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ: രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Friday, November 26, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട​റ​ൽ റോ​ൾ ഒ​ബ്സ​ർ​വ​ർ മി​നി ആ​ന്‍റ​ണി. സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഒ​ബ്സ​ർ​വ​ർ.
മു​ന്നൊ​രു​ക്ക​ങ്ങ​ളും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യം 30 വ​രെ​യാ​ണു​ള്ള​ത്.ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ​ല​ക്ഷ്മി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, എ. ​സു​രേ​ഷ് കു​മാ​ർ, തോ​മ​സ് ജേ​ക്ക​ബ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.