ആ​റാ​ട്ടു​ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യും കാ​ടു​ക​യ​റി‌
Sunday, November 28, 2021 10:29 PM IST
അ​ടൂ​ര്‍: പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ത്ത​ത് മൂ​ലം ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ഏ​ഴ് വ​ര്‍​ഷം മു​മ്പു പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ ആ​റാ​ട്ടു​ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​തേ​വ​രെ ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ത്ത​ത്.‌

വേ​ന​ല്‍​ക്കാ​ല​ത്ത് ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് , 23 വാ​ര്‍​ഡു​ക​ള്‍. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് 2015 ല്‍ ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ജീ​വ് ഗാ​ന്ധി കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​കാ​രം ആ​റാ​ട്ട് ചി​റ​യി​ല്‍ പ​ണി​ക​ള്‍ തു​ട​ങ്ങി​യ​ത്.

നാ​ട്ടു​കാ​ര്‍ വാ​ങ്ങി ന​ല്കി​യ സ്ഥ​ല​ത്ത് വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മി​ച്ചു. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ഇ​ത്ര​യും ക​ഴി​ഞ്ഞി​ട്ടും ഒ​രു തു​ള്ളി വെ​ള്ളം പോ​ലും പ​ദ്ധ​തി മു​ഖേ​ന എ​ത്തി​യി​ട്ടി​ല്ല.‌

പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച് പ​മ്പ് ഹൗ​സും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 26 ന് ​പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​താ​യും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം പ​ഞ്ചാ​യ​ത്താ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ജ​ല അ​ഥോ​റി​റ്റി​യി​ല്‍ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍ ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് പ​ദ്ധ​തി നീ​ളു​ന്ന​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ക ല​ഭി​ച്ചാ​ലു​ട​ന്‍ പൈ​പ്പി​ട​ല്‍ വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.‌