എ​യ്ഡ്സ് ദി​നാ​ച​ര​ണം നാ​ളെ ‌
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ, സ്കി​റ്റു​ക​ൾ, റെ​ഡ് റി​ബ​ണ്‍ ധ​രി​ക്ക​ൽ്, എ​ക്സി​ബി​ഷ​ൻ്, ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ദീ​പം തെ​ളി​ക്ക​ൽ ന​ട​ക്കും. ‌
ജി​ല്ല​യി​ൽ 569 എ​ച്ച്ഐ​വി ബാ​ധി​ത​രാ​ണ് നി​ല​വി​ലു​ള്ള​ത്. 2020 ഡി​സം​ബ​ർ മു​ത​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ വ​രെ 11 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പു​തി​യ നാ​ലു കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ന​ൽ​കി വ​രു​ന്നു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 338 പേ​ർ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റും ന​ൽ​കു​ന്നു​ണ്ട്.‌
ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​നി​ധീ​ഷ് ഐ​സ​ക്ക് സാ​മു​വ​ൽ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ എ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌