വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ: എ​സ്എ​ൻ സ്കൂ​ളി​ൽ ത​ത്സ​മ​യം വീ​ക്ഷി​ക്കാം ‌
Tuesday, November 30, 2021 10:39 PM IST
കോ​ന്നി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും എ​സ്എ​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യാ​യും, എ​സ്എ​ൻ ട്ര​സ്റ്റ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ചെ​യ​ർ​മാ​നാ​യും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചി​ന് ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണം പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ കോ​ന്നി ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ൽ ഒ​രു​ക്കും. ‌
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ ഡോ​ക്കു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും നാ​ലു മു​ത​ൽ 5 വ​രെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും ത​ത്സ​മ​യം വീ​ക്ഷി​ക്കാ​നു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്. ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​ണെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​റും, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​റും പ​റ​ഞ്ഞു. ‌
ര​ണ്ടു മു​ത​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും കോ​ന്നി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും സ്കൂ​ളി​ന്‍റെ ബ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌

‌ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌‌