റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 78.97 ല​ക്ഷം രൂ​പ ‌
Wednesday, December 1, 2021 10:19 PM IST
റാ​ന്നി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 78.97 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു.‌ റോ​ഡു​ക​ളു​ടെ പേ​രും അ​നു​വ​ദി​ച്ച തു​ക ബ്രാ​ക്ക​റ്റി​ലും. തെ​ക്കേ​പ്പു​റം - പ​ന്ത​ളം​മു​ക്ക് റോ​ഡ് (8.24 ല​ക്ഷം രൂ​പ), തെ​ള്ളി​യൂ​ർ​ക്കാ​വ് - എ​ഴു​മ​റ്റൂ​ർ (20 ല​ക്ഷം രൂ​പ), ഈ​ട്ടി​ച്ചു​വ​ട് - ക​രി​യം​പ്ലാ​വ് റോ​ഡ് (10.78 ല​ക്ഷം രൂ​പ) മൂ​ല​ക്ക​ൽ പ​ടി പ്ലാ​ങ്ക​മ​ണ്‍ പി​സി റോ​ഡ് (10.95 ല​ക്ഷം രൂ​പ), വെ​ണ്ണി​ക്കു​ളം - അ​രീ​ക്ക​ൽ - വാ​ള​ക്കു​ഴി - കൊ​ട്ടി​യ​ന്പ​ലം റോ​ഡ് (24 ല​ക്ഷം രൂ​പ), മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - പ​ന്പ റോ​ഡ് (5 ല​ക്ഷം രൂ​പ). ‌‌