സ്ത്രീ​പീ​ഡ​ക​രു​ടെ പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ‌
Wednesday, December 1, 2021 10:34 PM IST
തി​രു​വ​ല്ല: സ്ത്രീ​പീ​ഡ​ക​രു​ടെ പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ജ്യൂ​സ് ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ സി​പി​എം കോ​ട്ടാ​ലി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യ​ട​ക്കം ഉ​ള്ള പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു തി​രു​വ​ല്ലാ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ബി​ജി​മോ​ൻ ചാ​ലാ​ക്കേ​രി, ബെ​ഞ്ച​മി​ൻ തോ​മ​സ്, വി​ബി​താ ബാ​ബു, വി​ശാ​ഖ് വെ​ൺ​പാ​ല, അ​രു​ന്ധ​തി അ​ശോ​ക​ൻ, റെ​ജി ത​ർ​ക്കോ​ലി, ഷാ​ജി പ​റ​യ​ത്തു​കാ​ട്ടി​ൽ, ജോ​സ് വി. ​ചെ​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌