ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്:ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും
Thursday, December 2, 2021 10:32 PM IST
മ​ല്ല​പ്പ​ള്ളി: മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് അ​ധി​കാ​രി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളി​ൽ മ​ല്ല​പ്പ​ള്ളി സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ നി​ന്നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സിേ·​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

റാ​ന്നി: ക​രി​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന കൂ​ടി​കാ​ഴ്ച​യ്ക്ക് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പി​ക അ​റി​യി​ച്ചു.