കൊ​ട്ടാ​ര​ത്തി​ക്ക​ട​വ് പ​മ്പ് ഹൗ​സി​ലെ ചെ​ളി നീ​ക്കം ചെ​യ്യ​ണം
Saturday, December 4, 2021 10:34 PM IST
കോ​ന്നി, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കൊ​ട്ടാ​ര​ത്തി​ക​ട​വ് പ​മ്പ് ഹൗ​സി​ലെ ചെ​ളി നീ​ക്കം ചെ​യ്ത് പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തു മൂ​ലം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. റോ​ഡ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മൈ​ല​പ്ര​യി​ല്‍ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത് മാ​റ്റി സ്ഥാ​പി​ക്ക​ണം.
ച​ന്ദ​ന​പ്പ​ള്ളി​കോ​ന്നി റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം ത​യാ​റാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.