230-ാമ​ത് സ്നേ​ഹ​ഭ​വ​നം ആ​ശ​യ്ക്കും കു​ടും​ബ​ത്തി​നും
Sunday, December 5, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​ എം.​ എ​സ്.​ സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സ്വ​ന്തം വ​സ്തു​വി​ൽ കു​ടി​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന നി​രാ​ലം​ബ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 230-ാമ​ത് സ്നേ​ഹ​ഭ​വ​നം ഇ​ല​വും​തി​ട്ട അ​യ​ത്തി​ൽ, ച​ക്കാ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ, ആ​ശ​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി ചി​ക്കാ​ഗോ മ​ല​യാ​ളി​യാ​യ സ​ക്ക​റി​യ ഏ​ബ്ര​ഹാ​മി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​ർ നി​ർ​വ​ഹി​ച്ചു.‌
വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ചെ​റി​യ ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു ആ​ശ​യു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ജീ​വി​തം. മു​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ്സിം​ഗ്, കെ.​പി. ജ​യ​ലാ​ൽ, മോ​ഹ​ന​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌