അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ പി​ടി​കൂ​ടി
Sunday, January 16, 2022 11:32 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി പ​ഴ​യ സി​ഐ ഓ​ഫീ​സി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​ക്ര​മാ​സ​ക്ത​നാ​യി മാ​റി​യ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
റോ​ഡ​രി​കി​ലി​രു​ന്ന ടൂ ​വീ​ല​റു​ക​ൾ മ​റി​ച്ചി​ടു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യും ചെ​യ്ത മ​ല​പ്പ​ള്ളി, പ​രി​യാ​രം മു​ള്ളം​കു​ഴി​യി​ൽ സ​നീ​ഷി​നെ (33)യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ അ​ക്ര​മ​വും അ​സ​ഭ്യ വ​ർ​ഷ​വും അ​ര​ങ്ങേ​റി. ഇ​യാ​ളെ അ​ക്ര​മ​ത്തി​ൽ നി​ന്നും പി​ന്തി​രി​ക്കാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​ർ​ക്കു നേ​രെ കൈ​യേ​റ്റ​വും ന​ട​ത്തി. സം​ഭ​വം രൂ​ക്ഷ​മാ​യ​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്ത് ആ​ദ്യം എ​ത്തി​യ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

കീ​ഴ്വാ​യ്പൂ​ര് സ്റ്റേ​ഷ​നി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി അ​ക്ര​മ​സ​ക്ത​നാ​യ ഇ​യാ​ളെ അ​നു​ന​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ​യും കൈ​യേ​റ്റ​ശ്ര​മ​വും ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പി​ന്നീ​ട് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി

മ​ല്ല​പ്പ​ള്ളി: മൂ​ശാ​രി​ക്ക​വ​ല ചെ​ങ്ക​ല്ലി​ൽ മി​ഥു​ൻ നി​വാ​സി​ൽ മ​ധു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള പ​ണി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഷെ​ഡി​ൽ ക​ണ്ടെ​ത്തി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ വാ​വാ സു​രേ​ഷ് എ​ത്തി പി​ടി​കൂ​ടി.

ശ​നി​യാ​ഴ്ച രാ​ത്രി​ഏ​ഴോ​ടെ​യാ​ണ് പാ​ന്പി​നെ ആ​ദ്യം ക​ണ്ട​ത്. രാ​ത്രി പ​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വാ​വാ സു​രേ​ഷ് മാ​ള​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു എ​ക​ദേ​ശം ആ​റ് അ​ടി​യോ​ളം നീ​ള​മു​ള്ള ആ​ണ്‍ വ​ർ​ഗ​ത്തി​ൽ പെ​ട്ട മൂ​ർ​ഖ​നെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു.