രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Monday, January 17, 2022 10:47 PM IST
മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ധ​ക്യ, വി​ക​ലാം​ഗ വി​ധ​വാ പെ​ൻ​ഷ​നു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ട റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് 20നു ​മു​ന്പ് പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന പെ​ൻ​ഷു​ക​ൾ കൈ​പ്പ​റ്റു​ന്ന​വ​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0468 222340.

കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വാ​ർ​ധ്യ​കാ​ല, വി​ക​ലാം​ഗ, വി​ധ​വ പെ​ൻ​ഷു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു മു​ഖേ​ന കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് 21 നു ​മു​ന്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഡി​ബി​റ്റി സെ​ൽ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ ആ​ണെ​ന്നു​ള്ള രേ​ഖ​ക​ളും (റേ​ഷ​ൻ കാ​ർ​ഡ്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്), ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പും നേ​രി​ട്ടോ, ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ളു​ക​ൾ മു​ഖേ​ന​യൊ ഇ​ന്ന് പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0468 2242215.

വ​ള്ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വാ​ർ​ധ​ക്യ, വി​ക​ലാം​ഗ, വി​ധ​വാ പെ​ൻ​ഷു​ക​ൾ കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​ന്ന് റേ​ഷ​ൻ കാ​ർ​ഡ്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് നേ​രി​ട്ടോ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ളു​ക​ൾ മു​ഖേ​യോ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04682 350229.

യോ​ഗം മാ​റ്റി​വ​ച്ചു

പ​ത്ത​നം​തി​ട്ട: മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ ഇ​ന്നു രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ഒ​ളി​ന്പി​യ ഹാ​ളി​ൽ വി​വി​ധ മു​ന്നോ​ക്ക, സം​വ​ര​ണേ​ത​ര സ​മു​ദാ​യ സം​ഘ​ട​ക​ളു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​റ്റി​വ​ച്ച​താ​യി ക​മ്മീ​ഷ​ൻ മെം​ബ​ർ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന്

പ്ര​മാ​ടം: വാ​ർ​ഷി​ക​പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​റ്റി വ​ച്ച വി​ക​സ​ന സെ​മി​നാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന് 11ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04682242215, 2240175.

ഗ്രാ​മ​സ​ഭ നാ​ളെ മു​ത​ൽ

കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ​ക​ൾ നാ​ളെ മു​ത​ൽ 24 വ​രെ അ​താ​ത് വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.