കോ​ന്നി കെ​എ​സ്ആ​ർ​ടി​സി യാ​ർ​ഡ് നി​ർ​മാ​ണ​ം:ഒ​രു കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Monday, January 17, 2022 10:47 PM IST
കോ​ന്നി: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ യാ​ർ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​എ​സ്ആ​ർ​ടി​സി കോ​ന്നി ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള യാ​ർ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ന്നി ച​ന്ത മൈ​താ​നി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു കാ​ര​ണം യാ​ർ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യി​ല്ല. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ൽ നി​ന്ന് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കോ​ന്നി, ആ​ന​കു​ത്തി വ​ഴി 31 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്കും. മാ​ങ്കോ​ട്, എ​ലി​ക്കോ​ട്, അ​തി​രു​ങ്ക​ൽ, പു​ളി​ഞ്ചാ​ണി, കോ​ന്നി, ആ​ന​കു​ത്തി വ​ഴി​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​യി. തൊ​ഴി​ലാ​ളി​ക​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് മു​ന്പോ​ട്ടു പോ​കു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ ആ​രം​ഭി​ക്കും. ശേ​ഷം കേ​ര​ളം മു​ഴു​വ​ൻ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി. ​നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജോ മോ​ഡി, ശ്യാം ​ലാ​ൽ,സ​ന്തോ​ഷ് കു​മാ​ർ, തു​ള​സി​മ​ണി​യ​മ്മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.