സ്കൂളുകളിൽ സജ്ജീകരണമൊരുക്കും
Tuesday, January 18, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 15 മു​ത​ൽ 17 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യി ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി അ​റി​യി​ച്ചു.
15 വ​യ​സും അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഇ​വ​ർ 2007ലോ ​അ​തി​നു മു​ന്പോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഇ​തി​നാ​യി 254 സ്കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ 48884 പേ​രാ​ണു​ള്ള​തെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ 30818 കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

15 മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വാ​ക്സി​ൻ മാ​ത്ര​മാ​ണ് ന​ൽ​കു​ക. സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​ൻ മു​ൻ​കൂ​ട്ടി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്ക​ണം. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടു കൂ​ടി മാ​ത്ര​മേ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യു​ള്ളു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​യ്റ്റിം​ഗ് ഏ​രി​യ, വാ​ക്സി​നേ​ഷ​ൻ, നി​രീ​ക്ഷ​ണ മു​റി​ക​ൾ എ​ന്നി​വ സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം എ​ല്ലാ സെ​ഷ​നു​ക​ളും ന​ട​ത്തേ​ണ്ട​ത്.

സ്കൂ​ൾ അ​ധി​കൃ​ത​ർ, ഒ​രു ദി​വ​സം വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്ക​ണം. വാ​ക്സി​നേ​ഷ​ൻ ദി​വ​സ​ത്തി​നു മു​ന്പ് അ​ർ​ഹ​ത​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​വി​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണം.

വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം. പ​നി​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത​ല്ല. വാ​ക്സി​നേ​ഷ​ൻ മൂ​ലം കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ണു​ന്നു​വെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സ് സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.