പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് വൈകു​ന്ന​താ​യി പ​രാ​തി
Wednesday, January 19, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി അ​ടി​ച്ചി​പ്പു​ഴ​യി​ൽ 13 കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​നി​താ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി ക​ൾ സ്വീ​ക​രി​ക്ക​ണം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഈ ​മാ​സ​മാ​ദ്യ​മാ​ണ് കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​മു​ണ്ട്. റാ​ന്നി പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടും പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ആ​ദ്യ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് ദ​ളി​ത് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​യാ​ളാ​ണ് കേ​സി​ലെ പ്ര​തി. കു​ട്ടി​യു​ടെ​യും മാ​താ​വി​ന്‍റെ​യും സം​ര​ക്ഷ​ണം ഇ​ന്ന് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദി​ലീ​പ്കു​മാ​ർ, തി​രു​വ​ല്ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​സാ​ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.