മ​ത​ന്യൂന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ വാ​യ്പ
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ലും മ​ത ന്യൂന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലും (ക്രി​സ്ത്യ​ൻ, മു​സ്‌​ലിം) പെ​ട്ട 18 നും 55 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രി​ൽ നി​ന്നും സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സ്വ​യം തൊ​ഴി​ൽ വാ​യ്പ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

3,00,000 രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ആ​റു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും 10 ല​ക്ഷം രൂ​പ വ​രെ ഏ​ഴു​ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും 15 ല​ക്ഷം രൂ​പ വ​രെ എ​ട്ടു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും വാ​യ്പ അ​നു​വ​ദി​ക്കും.

ഗ്രാ​മ​പ്ര​ദേ​ശ​ത്തു വ​സി​ക്കു​ന്ന 98,000 രൂ​പ​യി​ൽ താ​ഴെ​യും ന​ഗ​ര​പ്ര​ദേ​ശ​ത്തു വ​സി​ക്കു​ന്ന 1,20,000 രൂ​പ​യി​ൽ താ​ഴെ​യും കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള മ​ത ന്യു​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് പ​ര​മാ​വ​ധി 20 ല​ക്ഷം രൂ​പ വ​രെ ആ​റു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്കും. കാ​ർ​ഷി​ക, ചെ​റു​കി​ട​വ്യ​വ​സാ​യ, സേ​വ​ന മേ​ഖ​ല​യി​ൽ​പെ​ട്ട ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ ഏ​തു സം​രം​ഭ​ത്തി​നും വാ​യ്പ ന​ൽ​കും. കൂ​ടാ​തെ വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി വി​വി​ധോ​ദ്യേ​ശ പ​ദ്ധ​തി​ക​ൾ ക്കും ​വാ​യ്പ ല​ഭ്യ​മാ​ണ്. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി പ​ര​മാ​വ​ധി 84 മാ​സം. വ​സ്തു ജാ​മ്യ​മോ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ ന​ൽ​ക​ണം. അ​പേ​ക്ഷ ഫോ​റ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ത്തി​നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​നെ സ​മീ​പി​ക്ക​ണം. ഫോ​ൺ: 04682226111, 2272111, 9447710033.