ആ​വ​ശ്യ​ക്കാ​ർക്കു ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ക്ലോ​ത്ത് ബാ​ങ്ക്
Saturday, January 22, 2022 10:18 PM IST
റാ​ന്നി: ഭ​ക്ഷ​ണ​മി​ല്ലാ​തെ ആ​രും വി​ശ​ന്നി​രി​ക്ക​രു​തെ​ന്ന നി​ർ​ബ​ന്ധ​വു​മാ​യി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ജീ​വ​കാ​രു​ണ്യ നി​ധി ന​ട​പ്പി​ലാ​ക്കു​ന്ന "ക്ലോ​ത്ത് ബാ​ങ്ക് വേ​ഴ്സ​സ് ഫു​ഡ് ബാ​ങ്ക്' പ​ദ്ധ​തി ഇ​നി റാ​ന്നി​യി​ലും.

പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക​നു​മാ​യ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ തൃ​ശൂ​ർ കൊ​ര​ട്ടി കേ​ന്ദ്ര​മാ​ക്കി​യു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​ണ് റാ​ന്നി അ​ങ്ങാ​ടി നാ​ക്കോ​ല​ക്ക​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കെ​യ​ർ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക്ലോ​ത്ത് ബാ​ങ്ക് കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​തെ ഇ​രി​ക്കു​ന്ന​തും പു​തി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ല്പ​ന​ശാ​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ചെ​റി​യ വി​ല​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കി ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ലും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലു​മൊ​ക്കെ അ​ന്ന​ദാ​നം ന​ട​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി. വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ട ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും ചു​രു​ങ്ങി​യ വി​ല​യി​ൽ വാ​ങ്ങാ​നു​മാ​കും.

കൊ​ര​ട്ടി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, കോ​ട്ട​യം, മീ​ന​ങ്ങാ​ടി, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കേ​ന്ദ്ര​മാ​ണ് റാ​ന്നി അ​ങ്ങാ​ടി നാ​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

റാ​ന്നി​യി​ലെ വി​വി​ധ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രും ഈ ​പ​ദ്ധ​തി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭാ​ര​വാ​ഹി സ്ഥാ​ന​മി​ല്ലാ​തെ ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​കൂ​ട്ടം ആ​ളു​ക​ളാ​ണ് ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. അ​ടു​ത്ത മാ​സം വ​സ്ത്ര ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

വ​സ്ത്ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നാ​ക്കോ​ല​യ്ക്ക​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സെ​ന്‍ററി​ലോ (ഫോ​ണ്‍ - 9400926168) മാ​മ്മു​ക്ക് ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ലോ (ഫോ​ണ്‍ - 8547224211) ഏ​ല്പി​ക്ക​ണം.

അ​വ​ലോ​ക​ന​യോ​ഗം ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് മാ​ത്യു നാ​ക്കോ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. റോ​യി മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ഡോ.​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ചി​റ​മേ​ൽ ട്ര​സ്റ്റ് എം.​ഡി. രാ​ജ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ്, ഡോ. ​ജ​ൻ​സി ബ്ല​സ​ൻ, റേ​ച്ച​ൽ വ​ർ​ഗീ​സ്, ടി.​ബി. അ​ന്ന​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.