പ​ത്ത​നം​തി​ട്ട ജി​ല്ല ബി ​കാ​റ്റ​ഗ​റി​യി​ൽ തു​ട​രും; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം
Saturday, January 22, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ത്ത​ര​വാ​യി.

രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ, സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​ന്നും 30നും ​അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ജി​ല്ല​യി​ലെ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​നം അ​ടി​സ്ഥാ​ന​മാ​ക്കി, സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ബി ​കാ​റ്റ​ഗ​റി​യി​ലാ​ണ് ജി​ല്ല ഇ​പ്പോ​ഴു​ള്ള​ത്.

നി​ർ​ദേ​ശ​ങ്ങ​ളി​ൽ പി​ഴ​വ് വ​രു​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​ക്കു​ന്ന​തി​നും ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് ജി​ല്ല​യി​ലെ തീ​വ്ര​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.