ലൈ​ഫി​ല്‍ ഒ​രു വീ​ടു വേ​ണം, പ്ര​തീ​ക്ഷ​യോ​ടെ പൊ​ടി​യ​മ്മ
Sunday, January 23, 2022 10:17 PM IST
റാ​ന്നി: സ്വ​ന്ത​മാ​യി ഒ​രു​വീ​ടി​നു വേ​ണ്ടി പൊ​ടി​യ​മ്മ കാ​ത്തി​രി​ക്കു​ക​യാ​ണ്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​യാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി​യി​ലാ​ണ് അ​റു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ പൊ​ടി​യ​മ്മ ത​ഴ​യ​പ്പെ​ട്ട​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ പൊ​ടി​യ​മ്മ​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഒ​ന്ന​ര വ​ര്‍​ഷം മു​ന്പെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ അ​പേ​ക്ഷ സ​മ​യ​ത്തെ റേ​ഷ​ൻ കാ​ർ​ഡ് മാ​റ്റി​യ​തി​ന്‍റെ പേ​രി​ൽ പൊ​ടി​യ​മ്മ​യ്ക്ക് അ​യോ​ഗ്യ​ത ക​ല്പി​ക്കു​ക​യാ​യി​രു​ന്നു. അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് എ​ന്ന സ്വ​പ്നം ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ തോ​രാ​ക​ണ്ണീ​രു​മാ​യി ക​ഴി​യു​ന്ന ഈ ​വീ​ട്ട​മ്മ ഇ​പ്പോ​ൾ ക​രു​ണ തേ​ടി മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ലി​യ​കാ​വി​ലാ​ണ് മ​ണ്ണാ​ത്ത് മൂ​ല കി​ഴ​ക്കേ​തി​ൽ പി.​ഡി. പൊ​ടി​യ​മ്മ​യു​ടെ വീ​ട്. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് പൊ​ടി​യ​മ്മ ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​പേ​ക്ഷ ന​ൽ​കു​ന്ന സ​മ​യം പൊ​ടി​യ​മ്മ​യു​ടെ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​വാ​ഹി​ത​രാ​യ ര​ണ്ടു പെ​ൺ​മ​ക്ക​ളു​ടെ പേ​രു​ക​ൾ പി​ന്നീ​ട് നീ​ക്കം ചെ​യ്തി​രു​ന്നു. അ​തി​നാ​യി മ​ല്ല​പ്പ​ള​ള്ളി താ​ലൂ​ക്ക് സ​പ്ലൈ​ഓ​ഫീ​സ​ർ പു​തി​യ റേ​ഷ​ൻ കാ​ർ​ഡും ന​ൽ​കി​യി​രു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം 2020 ജ​നു​വ​രി ഒ​ന്നി​ന് റേ​ഷ​ൻ കാ​ർ​ഡ് ഉ​ള്ള​വ​രെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് അ​ന​ർ​ഹ​രാ​യ ആ​ളു​ക​ൾ എ​ടു​ക്കാ​തി​രി​ക്കാ​നാ​യി​ട്ടാ​യി​രു​ന്നു ഈ ​നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പൊ​ടി​യ​മ്മ​യു​ടെ വി​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ ഈ ​നി​ബ​ന്ധ​ന​യു​ടെ മ​റ​പി​ടി​ച്ച് അ​ർ​ഹ​യാ​ണെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ഈ ​നി​ർ​ധ​ന വീ​ട്ട​മ്മ​യെ പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ലെ വീ​ട്ടു ന​മ്പ​ർ നോ​ക്കി കാ​ർ​ഡ് ഉ​ട​മ​യെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. സ​തീ​ഷ് കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​ടി​യ​മ്മ വി​വ​ര​ങ്ങ​ൾ കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പൊ​ടി​യ​മ്മ​യു​ടെ പ​രാ​തി മേ​ൽ​ന​ട​പ​ടി ത​ദേ​ശ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും മ​റു​പ​ടി വ​ന്നി​ട്ടു​ണ്ട്. അ​തോ​ടെ ത​നി​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ന്നും ഉ​ള്ള വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ടി​യ​മ്മ.